ട്രെയിന്റെ വാതിലില്‍ നിന്ന് യാത്രചെയ്ത നാലുപേര്‍ പോസ്റ്റില് തലയിടിച്ച് മരിച്ചു
ട്രെയിന്റെ വാതിലില് തൂങ്ങി നിന്ന് യാത്ര ചെയ്ത നാലുപേര് പോസ്റ്റില് തലയിടിച്ച് മരിച്ചു. ചെന്നൈ സബര്ബന് ട്രെയിനില് യാത്ര ചെയ്യുകയായിരുന്ന നാല് യുവാക്കളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ട്രെയിനില് ആളുകള് തിങ്ങിനിറഞ്ഞിരുന്നതിനാല് ഇവര് ഡോറില് തൂങ്ങി നില്‍ക്കുകയായിരുന്നു.
ചെന്നെയിലെ സെന്റ തോമസ് മൗണ്‍ഡ് സ്റ്റേഷനു സമീപമാണ് സംഭവമുണ്ടായത്. പോസ്റ്റില്‍ തലയിടിച്ചു വീണ നാലു പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഒട്ടേറെ വ്യവസായ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലയായിതിനാല്‍ ഈ സ്റ്റേഷനിലേക്കെത്തുന്ന ട്രെയിനുകളില്‍ കടുത്ത തിരക്കാണ് അനുഭവപ്പെടാറുള്ളത്.
പത്തോളം പേര്‍ സംഭവം നടക്കുമ്പോള്‍ വാതിലില്‍ തൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മെയ് മാസവും സമാനമായ അപകടം ഇവിടെ നടന്നിരുന്നു.