വാരിക്കോരി വാഗ്ദാനങ്ങള്‍! ഇടക്കാല കേന്ദ്ര ബജറ്റ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയോ എന്ന് കോണ്‍ഗ്രസ്

കേന്ദ്രമന്ത്രി പിയൂഷ് ഗോയല് അവതരിപ്പിച്ച ഇടക്കാല ബജറ്റില് വാഗ്ദാനങ്ങളുടെ പെരുമഴ. ഇന്കം ടാക്സ് പരിധി വര്ദ്ധിപ്പിച്ചതും രണ്ട് ഹെക്ടറില് താഴെ ഭൂമിയുള്ള ചെറുകിട കര്ഷകര്ക്ക് 6000 രൂപ അക്കൗണ്ടില് നല്കുന്നതുമുള്പ്പെടെയുള്ള പദ്ധതികളാണ് ബജറ്റ് മുന്നോട്ടു വെക്കുന്നത്. പ്രതിരോധത്തിനായി റെക്കോര്ഡ് തുക വകയിരുത്തിയതും റെയില്വേക്കു വേണ്ടി 1.58 ലക്ഷം കോടി രൂപ നല്കിയതുമൊക്കെ ജനപ്രിയ നിര്ദേശങ്ങളായാണ് വിലയിരുത്തുന്നത്. എന്നാല് പിയൂഷ് ഗോയല് പാര്ലമെന്റില് അവതരിപ്പിച്ചചത് ബിജെപിയുടെ പ്രകടനപത്രികയാണെന്ന വിമര്ശനവുമായി കോണ്ഗ്രസ് രംഗത്തെത്തി.
 

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ വാഗ്ദാനങ്ങളുടെ പെരുമഴ. ഇന്‍കം ടാക്‌സ് പരിധി വര്‍ദ്ധിപ്പിച്ചതും രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ നല്‍കുന്നതുമുള്‍പ്പെടെയുള്ള പദ്ധതികളാണ് ബജറ്റ് മുന്നോട്ടു വെക്കുന്നത്. പ്രതിരോധത്തിനായി റെക്കോര്‍ഡ് തുക വകയിരുത്തിയതും റെയില്‍വേക്കു വേണ്ടി 1.58 ലക്ഷം കോടി രൂപ നല്‍കിയതുമൊക്കെ ജനപ്രിയ നിര്‍ദേശങ്ങളായാണ് വിലയിരുത്തുന്നത്. എന്നാല്‍ പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചചത് ബിജെപിയുടെ പ്രകടനപത്രികയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വോട്ടര്‍മാരെ കബളിപ്പിക്കാനുള്ള ശ്രമമാണ് ബജറ്റെന്ന് ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറഞ്ഞു. ബജറ്റിലെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയില്ല. ഈ വര്‍ഷം മെയ് മാസം വരെ മാത്രമാണ് സര്‍ക്കാരിന് കാലാവധിയുള്ളത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കും. അതിനാല്‍ ബജറ്റ് ബിജെപിയുടെ പ്രകടന പത്രികയാണെന്ന് ഖാര്‍ഗേ പറഞ്ഞു.

അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തിന് എന്തു നേട്ടമുണ്ടായെന്ന് സര്‍ക്കാര്‍ പറയുന്നില്ല. എന്തൊക്കെ വാഗ്ദാനങ്ങള്‍ നിറവേറിയിട്ടുണ്ടെന്നും പറയുന്നില്ല. 15 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടുകളില്‍ എത്തുമെന്ന വാഗ്ദാനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. പത്തു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതിനെക്കുറിച്ചും ബിജെപി മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.