കര്‍ണാടക; ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് മുമ്പായി വിശ്വാസവോട്ട് നേടിയിരിക്കണമെന്ന ഗവര്ണറുടെ നിര്ദേശത്തിനെതിരെ കോണ്ഗ്രസ് സുപ്രീം കോടതിയിലേക്ക്.
 

ബംഗളൂരു: വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് മുമ്പായി വിശ്വാസവോട്ട് നേടിയിരിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്. നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും വിശ്വാസ വോട്ടെടുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാതെ വോട്ടെടുപ്പ് നടത്താനാകില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു. വിശ്വാസ പ്രമേയത്തിലുള്ള നടപടികളില്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും കോണ്‍ഗ്രസ് വാദിക്കുന്നു. അഭിഷേക് മനു സിങ്‌വി തന്നെ കോണ്‍ഗ്രസിനു വേണ്ടി ഹാജരാകുമെന്നാണ് വിവരം. കര്‍ണാടകയില്‍ ഗവര്‍ണര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ആരോപിച്ച് പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

ഇന്ന് ഉച്ചയ്ക്ക് 1.30ന് മുമ്പായി സഭയില്‍ വിശ്വാസം തെളിയിക്കണമെന്നാണ് കര്‍ണാടക സര്‍ക്കാരിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ച് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ ഇന്നലെ വിധാന്‍ സൗധയിലാണ് കഴിഞ്ഞത്.