സാമ്പത്തിക സംവരണത്തിന് ഭരണഘടന അനുമതി നല്‍കുന്നില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

പാര്ലമെന്റ് പാസാക്കിയ സാമ്പത്തിക സംവരണ ബില്ലിന് ഭരണഘടനാപരമായി സാധുതയില്ലെന്ന് സൂചിപ്പിച്ച് മുന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജെ.ചെലമേശ്വര്. സമൂഹത്തില് വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്നവര്ക്ക് സംവരണം ലഭ്യമാക്കാന് മാത്രമാണ് ഭരണഘടന ജനപ്രതിനിധികള്ക്ക് അനുമതി നല്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരെക്കുറിച്ച് ഭരണഘടനയില് സൂചിപ്പിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
 

മുംബൈ: പാര്‍ലമെന്റ് പാസാക്കിയ സാമ്പത്തിക സംവരണ ബില്ലിന് ഭരണഘടനാപരമായി സാധുതയില്ലെന്ന് സൂചിപ്പിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജെ.ചെലമേശ്വര്‍. സമൂഹത്തില്‍ വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ലഭ്യമാക്കാന്‍ മാത്രമാണ് ഭരണഘടന ജനപ്രതിനിധികള്‍ക്ക് അനുമതി നല്‍കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെക്കുറിച്ച് ഭരണഘടനയില്‍ സൂചിപ്പിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അംബേദ്കര്‍ പെരിയാല്‍ ഫൂലെ സ്റ്റഡി സര്‍ക്കിള്‍ ഐഐടി ബോംബെയില്‍ സംഘടിപ്പിച്ച അംബേദ്കര്‍ സ്മാരക പ്രഭാഷണം അവതരിപ്പിച്ച ശേഷം വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പാര്‍ലമെന്റ് പാസാക്കിയ സാമ്പത്തിക സംവരണ ബില്‍ കോടതി കടക്കുന്നത് എങ്ങനെയാണെന്ന് കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ഇതിന് അനുമതി നല്‍കുന്നില്ല എന്നു മാത്രമേ താന്‍ പറയുന്നുള്ളു എന്നും ചെലമേശ്വര്‍ പറഞ്ഞു.

ഈ മാസം ആദ്യമാണ് പാര്‍ലമെന്റ് ഭരണഘടനയുടെ 124-ാം ഭേദഗതിയായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ചത്. പ്രതിപക്ഷ പിന്തുണയോടെ ബില്‍ ഇരു സഭകളിലും പാസാകുകയും ചെയ്തു. ഇതിനെതിരെ സുപ്രീം കോടതിയില്‍ പരാതിയും ലഭിച്ചിട്ടുണ്ട്. ഏതു വിധത്തിലുള്ള സംവരണവും 49 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്ന് നേരത്തേ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.