കര്‍ണാടകത്തില്‍ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി; ഉപതെരഞ്ഞെടുകളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറുന്നു

കര്ണാടകത്തില് അഞ്ച് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലം പുറത്തുവന്നപ്പോള് കോണ്ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വന് മുന്നേറ്റം. അഞ്ചില് നാലിടത്തും സഖ്യ സ്ഥാനാര്ത്ഥികളാണ് മുന്നേറുന്നത്. രണ്ട് ലോക്സഭാ സീറ്റുകളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോണ്ഗ്രസ്-ജെ.ഡി(എസ്) സഖ്യം മുന്നിട്ടു നില്ക്കുന്നത്.
 

ബംഗളൂരു: കര്‍ണാടകത്തില്‍ അഞ്ച് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വന്‍ മുന്നേറ്റം. അഞ്ചില്‍ നാലിടത്തും സഖ്യ സ്ഥാനാര്‍ത്ഥികളാണ് മുന്നേറുന്നത്. രണ്ട് ലോക്സഭാ സീറ്റുകളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-ജെ.ഡി(എസ്) സഖ്യം മുന്നിട്ടു നില്‍ക്കുന്നത്.

ബെല്ലാരി, മണ്ഡ്യ മണ്ഡലങ്ങളില്‍ സഖ്യ സ്ഥാനാര്‍ത്ഥികള്‍ ഏതാണ്ട് വിജയമുറപ്പിച്ചിട്ടുണ്ട്. ഇവിടെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് സഖ്യ സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. ശിവമോഗ ലോക്സഭാ സീറ്റില്‍ ബി.ജെ.പിയാണ് മുന്നില്‍. യദ്യൂരപ്പയുടെ മകനായ ബി.വൈ രാഘവേന്ദ്രയാണ് ശിവമോഗയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി. ഇയാള്‍ക്ക് 30000 വോട്ടുകളുടെ ലീഡുണ്ട്.

റെഡ്ഡി സഹോദരന്മാരുടെ തട്ടകമായ ബെല്ലാരിയിലെ കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രധാനമായും ബി.ജെ.പിയെ ആശങ്കയിലാഴ്ത്തുന്നത്. ശ്രീരാമലു എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് ജയിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ശ്രീരാമലുവിന്റെ സഹോദരി ജെ ശാന്തയെയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ ജെ.ഡി.എസ് കൂടി കോണ്‍ഗ്രസ് പാളയത്തിലെത്തിയതോടെ ബി.ജെ.പിയുടെ നില പരുങ്ങലിലാണ്.