ഡല്‍ഹിയില്‍ കോടതിക്കുള്ളില്‍ വെടിവെപ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു
Updated: Sep 24, 2021, 15:34 IST
ഡല്‍ഹിയില്‍ കോടതിക്കുള്ളില്‍ ഉണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോടതിക്കുള്ളില്‍ ഉണ്ടായ വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗിയും മറ്റു മൂന്നു പേരുമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ എതിര്‍ സംഘത്തിലുള്ളവരാണ് വെടിവെപ്പ് നടത്തിയതെന്നാണ് സൂചന. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ ആക്രമണം നടത്തിയ സംഘത്തിലുള്ളവരാണ്.
നിരവധി കേസുകളില്‍ പ്രതിയായ ജിതേന്ദ്ര ഗോഗി തിഹാര്‍ ജയിലില്‍ തടവിലായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കുമ്പോളാണ് എതിര്‍ സംഘത്തിലുള്ളവര്‍ ആക്രമണം നടത്തിയത്. അഭിഭാഷകരുടെ വേഷത്തിലായിരുന്നു അക്രമികള്‍ എത്തിയത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പിന് കാരണമെന്നാണ് നിഗമനം.