മകന്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു; പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

മകന് പെണ്കുട്ടിയെ ക്രൂരമായി മര്ദ്ദിച്ച സംഭവത്തില് പോലീസുകാരനായ പിതാവിന് സസ്പെന്ഷന്. ഡല്ഹിയിലാണ് സംഭവം. നാര്ക്കോട്ടിക് സെല് എ.എസ്.ഐ അശോക് സിംഗ് തോമറാണ് സസ്പെന്ഷനിലായത്. ഇന്നലെയാണ് ഇയാളുടെ മകന് ഇരുപത്തൊന്നുകാരനായ രോഹിത് സഹപ്രവര്ത്തകയെ ഓഫീസില് കയറി ക്രൂരമായി മര്ദ്ദിക്കുകയായിരുന്നു.
 

ന്യൂഡല്‍ഹി: മകന്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാരനായ പിതാവിന് സസ്‌പെന്‍ഷന്‍. ഡല്‍ഹിയിലാണ് സംഭവം. നാര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐ അശോക് സിംഗ് തോമറാണ് സസ്‌പെന്‍ഷനിലായത്. ഇന്നലെയാണ് ഇയാളുടെ മകന്‍ ഇരുപത്തൊന്നുകാരനായ രോഹിത് സഹപ്രവര്‍ത്തകയെ ഓഫീസില്‍ കയറി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

മകന്‍ ഭീഷണിപ്പെടുത്തുന്നതായി അശോക് സിംഗിനോട് പറഞ്ഞെങ്കിലും തന്നെ അയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടി ആക്രമണത്തിനിരയാകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രോഹിത് അറസ്റ്റിലായിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും രോഹിത് ശല്യം ചെയ്തിരുന്നുവെന്നാണ് മൊഴി. അശോക് സിംഗിനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. രോഹിതിന്റെ സുഹൃത്ത് അലി ഹസന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ വെച്ചാണ് സംഭവമുണ്ടായത്. രോഹിത് ഇവിടെ ഉദ്യോഗസ്ഥനാണ്. മര്‍ദ്ദനത്തിന്റെ കാരണം വ്യക്തമല്ല.