ശബരിമല; സര്‍ക്കാര്‍ നിലപാടിനോട് യോജിച്ച് ദേവസ്വം ബോര്‍ഡ്; യുവതീ പ്രവേശന നിയന്ത്രണം അനിവാര്യമായ മതാചാരമെന്നതിന് തെളിവില്ല

ശബരിമലയില് യുവതികള്ക്ക് പ്രവേശനം അനുവദിക്കുന്ന വിധിയെ അനുകൂലിച്ച് ദേവസ്വം ബോര്ഡ് സുപ്രീം കോടതിയില്. യുവതീ പ്രവേശന നിയന്ത്രണം അനിവാര്യമായ മതാചാരമാണെന്നതിന് തെളിവില്ലെന്ന് പുനഃപരിശോധനാ ഹര്ജികള് പരിഗണിക്കുന്നതിനിടെ ദേവസ്വം ബോര്ഡിനു വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി വാദിച്ചു. പ്രവേശനമോ ആരാധനയ്ക്കുള്ള തുല്യാവകാശമോ നിഷേധിക്കാനാകില്ലെന്നും ബോര്ഡ് വ്യക്തമാക്കി.
 

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധിയെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍. യുവതീ പ്രവേശന നിയന്ത്രണം അനിവാര്യമായ മതാചാരമാണെന്നതിന് തെളിവില്ലെന്ന് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി വാദിച്ചു. പ്രവേശനമോ ആരാധനയ്ക്കുള്ള തുല്യാവകാശമോ നിഷേധിക്കാനാകില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

ആര്‍ത്തവം ഇല്ലാതെ മനുഷ്യ കുലത്തിന് നിലനില്‍പ്പില്ലെന്നും എല്ലാ വ്യക്തികളും തുല്യരാണെന്നതാണ് മതത്തിന്റെ അടിസ്ഥാനം. എല്ലാവര്‍ക്കും തുല്യാവകാശമാണെന്നതാണ് വിധിയില്‍ പറയുന്നത്. ഈ സുപ്രധാന വിധി കൊണ്ടുവന്ന മാറ്റം അതിനെ എതിര്‍ക്കുന്നവര്‍ പോലും അംഗീകരിച്ചേ മതിയാകൂ. സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങളാണെന്നതാണ് വിധിയുടെ അന്തസത്ത. സമൂഹത്തിന്റെ അടിസ്ഥാന മൂല്യം ഇതാണെന്നും ബോര്‍ഡ് കോടതിയില്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയല്ലോ എന്നായിരുന്നു ഇതില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പ്രതികരിച്ചത്. നിലപാട് മാറ്റിയെന്നും ആവശ്യമാണെങ്കില്‍ ഇതു കാട്ടി അപേക്ഷ ഫയല്‍ ചെയ്യാമെന്നും ബോര്‍ഡ് വ്യക്തമാക്കി. ബോര്‍ഡ് സുപ്രീം കോടതി വിധിയെ മാനിക്കാന്‍ തീരുമാനിച്ചുവെന്നും ദ്വിവേദി അറിയിച്ചു.

കോടതിയില്‍ എന്‍എസ്എസിന്റെ വാദത്തെയും ബോര്‍ഡ് എതിര്‍ത്തു. ഭരണഘടനാ ധാര്‍മികതക്കെതിരെയുള്ള വാദം ശരിയല്ലെന്നും ഭരണഘടനയുടെ പ്രീ ആമ്പിളില്‍ നിന്നാണ് ഭരണഘടനാ ധാര്‍മികത എന്ന ആശയം തന്നെ രൂപീകരിക്കപ്പെടുന്നതെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു. ഇതിനു വിധേയമാണ് ക്ഷേത്രാചാരങ്ങളും.

ജൈവശാസ്ത്രപരമായ കാരണങ്ങളാല്‍ ക്ഷേത്രത്തില്‍ നിന്ന് സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും സമൂഹത്തിന്റെ ഒരു മേഖലയിലും വിവേചനം സാധ്യമല്ലെന്നും ബോര്‍ഡ് പറഞ്ഞു. തുല്യത ഉറപ്പാക്കാന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി. .