ഇനി മദ്യപിക്കില്ല; മകന്റെ ആത്മഹത്യയില്‍ മനംനൊന്ത് ദിനേഷിന്റെ പിതാവ് പറയുന്നു

മകന്റെ ആത്മഹത്യയില് മനംനൊന്ത് മാടസാമി പറയുന്നു, ഇനിയൊരിക്കലും ഞാന് മദ്യപിക്കില്ല. പിതാവിന്റെ മദ്യപാനം മൂലം ആത്മഹത്യ ചെയ്ച ദിനേഷ് നല്ലശിവന്റെ അച്ഛനാണ് മാടസാമി. നീറ്റ് പരീക്ഷയെഴുതാന് തയ്യാറെടുത്തുകൊണ്ടിരുന്ന ദിനേഷിന് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം.
 

ചെന്നൈ: മകന്റെ ആത്മഹത്യയില്‍ മനംനൊന്ത് മാടസാമി പറയുന്നു, ഇനിയൊരിക്കലും ഞാന്‍ മദ്യപിക്കില്ല. പിതാവിന്റെ മദ്യപാനം മൂലം ആത്മഹത്യ ചെയ്ച ദിനേഷ് നല്ലശിവന്റെ അച്ഛനാണ് മാടസാമി. നീറ്റ് പരീക്ഷയെഴുതാന്‍ തയ്യാറെടുത്തുകൊണ്ടിരുന്ന ദിനേഷിന് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം.

എന്നാല്‍ അച്ഛന്റെ മദ്യപാനശീലം മൂലം വണ്ണാര്‍പേട്ടയിലെ റെയില്‍വേ പാലത്തിനു കീഴില്‍ ദിനേഷ് ജീവനൊടുക്കുകയായിരുന്നു. തന്റെ ചിതയ്ക്ക് അച്ഛന്‍ തീ കൊളുത്തരുതെന്നും അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കരുതെന്നും ദിനേഷ് ആത്മഹത്യാക്കുറിപ്പില്‍് എഴുതിയിരുന്നു.

ജോലിയുടെ ഭാഗമായി കേരളത്തിലായിരുന്ന മാടസ്വാമി മകന്റെ മരണവാര്‍ത്ത അറിഞ്ഞ് തിരികെ നാട്ടിലെത്തി. താന്‍ മദ്യപിക്കുമായിരുന്നു. എന്നാല്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നില്ല. മകന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യരുതെന്ന് എല്ലാവരും പറഞ്ഞു. അച്ഛനെന്ന നിലയില്‍ അവസാന കര്‍മ്മങ്ങള്‍ ചെയ്യുകയെന്നത് തന്റെ ഉത്തരവാദിത്തമായിരുന്നു. അത് താന്‍ ചെയ്തു. ഇനി മദ്യപിക്കില്ലെന്നും മാടസാമി പറഞ്ഞു.