വിമാനത്തില്‍ നിറയെ കൊതുകാണെന്ന് പരാതിപ്പെട്ട യാത്രക്കാരനെ പുറത്താക്കി; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

വിമാനത്തില് നിറയെ കൊതുകാണെന്ന് പരാതി പറഞ്ഞ യാത്രക്കാരനെ ഇറക്കിവിട്ട് വിമാനക്കമ്പനി. ഇയാള് 'ഹൈജാക്ക്' ഭീഷണി മുഴക്കിയതിനെ തുടര്ന്നാണ് വിമാനത്തില് നിന്നും പുറത്താക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. ലക്നൗവില്നിന്നു ബെംഗളൂരുവിലേക്കുള്ള ഇന്ഡിഗോ 6ഇ 541 വിമാനത്തില് വെച്ചായിരുന്നു സംഭവം.
 

ന്യൂഡല്‍ഹി: വിമാനത്തില്‍ നിറയെ കൊതുകാണെന്ന് പരാതി പറഞ്ഞ യാത്രക്കാരനെ ഇറക്കിവിട്ട് വിമാനക്കമ്പനി. ഇയാള്‍ ‘ഹൈജാക്ക്’ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് വിമാനത്തില്‍ നിന്നും പുറത്താക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. ലക്‌നൗവില്‍നിന്നു ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ 6ഇ 541 വിമാനത്തില്‍ വെച്ചായിരുന്നു സംഭവം.

വിമാനത്തില്‍ നിറയെ കൊതുകുകളാണെന്നും അവയെ ഒഴിവാക്കാനുള്ള നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സൗരഭ് റായ് എന്ന യാത്രക്കാരന്‍ ബഹളം വെച്ചു. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെട്ട ജീവനക്കാര്‍ ഇത് സംബന്ധിച്ച യാതൊരു നടപടിയും സ്വീകരിച്ചില്ല. ജീവനക്കാരുമായി ഉണ്ടായ തര്‍ക്കത്തിനിടയില്‍ ഹൈജാക്ക് എന്ന പദം ഉപയോഗിച്ചു എന്നാരോപിച്ചാണ് ജിവനക്കാര്‍ ഇയാളെ പുറത്താക്കുന്നത്.

സംഭവത്തിന് ശേഷം സൗരഭ് വിഷയം ഉന്നയിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതേ തുടര്‍ന്ന് സൗരഭിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. യാത്രക്കാര്‍ വിമാനത്തിനുള്ളിലുള്ള സമയത്ത് കൊതുകിനെ തുരത്താനുള്ള പുക പ്രയോഗം നടത്താന്‍ കഴിയില്ലെന്ന് ഇന്‍ഡിഗോ പറയുന്നു. ജെറ്റ് എയര്‍വേഴ്‌സിന്റെ വിമാനത്തിനുള്ളില്‍ വെച്ച് കൊതുക് ശല്യം കാരണം ബുദ്ധിമുട്ടുന്ന യാത്രക്കാരുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കമ്പനി അറിയിച്ചു.

#WATCH A video shot by a passenger at Lucknow airport on a Jet Airways flight shows passengers swatting mosquitoes (8.4.18) pic.twitter.com/vVh3LbrMJk

— ANI UP (@ANINewsUP) April 10, 2018