കാശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില് ഭീകരരും സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില് നാല് സുരക്ഷാ ഉദ്യോഗസ്ഥര് ഉള്പ്പെടെ അഞ്ച് പേര് കൊല്ലപ്പെട്ടു. രണ്ട് സി.ആര്.പി.എഫ് ജവാന്മാരും രണ്ട് കാശ്മീരീ പോലീസ് ഉദ്യോഗസ്ഥനും ഒരു പ്രദേശവാസിയുമാണ് ഏറ്റുമുട്ടലില് കൊല്ലപ്പെട്ടിരിക്കുന്നത്. ഹന്ദ്വാരയില് ഭീകരര് ഒളിച്ചിരിക്കുന്ന വീട് സുരക്ഷാസേന വളഞ്ഞതിന് പിന്നാലെയാണ് ഏറ്റുമുട്ടല് ആരംഭിച്ചത്. എന്നാല് ഭീകരര് ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടതായിട്ടാണ് സൂചന. ഇവര്ക്കായി ഇപ്പോഴും തിരച്ചില് തുടരുകയാണ്.
 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരും രണ്ട് കാശ്മീരീ പോലീസ് ഉദ്യോഗസ്ഥനും ഒരു പ്രദേശവാസിയുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഹന്ദ്വാരയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന വീട് സുരക്ഷാസേന വളഞ്ഞതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. എന്നാല്‍ ഭീകരര്‍ ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടതായിട്ടാണ് സൂചന. ഇവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം ഹരിന്ദ്വാരയ്ക്ക് സമീപത്ത് വെച്ച് രണ്ട് ഭീകരരെ വധിച്ചിരുന്നു. ഈ പ്രദേശത്തിന് തൊട്ടടുത്താണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. എത്ര ഭീകരരാണ് വീടിനുള്ളിലും പരിസര പ്രദേശങ്ങളിലും ഒളിഞ്ഞിരിക്കുന്നതെന്ന് വ്യക്തമല്ല. മൂന്നിലധികം പേരുണ്ടെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെയോടെ സൈന്യം നടത്തിയ തിരച്ചിലിലാണ് തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തുന്നത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തി പ്രദേശത്ത് സൈന്യം വലിയ ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസം 18ലധികം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു.

പൂഞ്ചിലെ സലോത്രി, മന്‍കോട്ട്, കൃഷ്ണഗടി, ബാലകോട്ട് എന്നിവിടങ്ങളിലും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. 60 തവണയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പാക്‌സ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ ദിവസം ഉറിയില്‍ നാല് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ പ്രദേശവാസിക്ക് പരിക്കേറ്റിട്ടുണ്ട്.