വീടുകളില്‍ സ്വന്തം ആവശ്യത്തിന് വൈന്‍ നിര്‍മിക്കുന്നത് കുറ്റകരമല്ലെന്ന് എക്‌സൈസ് കമ്മീഷണര്‍

വൈന് നിര്മിക്കുന്നത് കുറ്റകരമാണെന്ന വാര്ത്തയില് വ്യക്തത വരുത്തി എക്സൈസ്
 

കൊച്ചി: വൈന്‍ നിര്‍മിക്കുന്നത് കുറ്റകരമാണെന്ന വാര്‍ത്തയില്‍ വ്യക്തത വരുത്തി എക്‌സൈസ്. വീടുകളില്‍ സ്വന്തം ആവശ്യത്തിന് വൈന്‍ നിര്‍മിക്കുന്നത് കുറ്റകരമല്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ എസ്.അനന്തകൃഷ്ണന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈന്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്മസിനോടും ന്യൂഇയറിനോടും അനുബന്ധിച്ച് വീടുകളിലെ വൈന്‍ നിര്‍മാണത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് അറിയിച്ചത്. ഇത് നിരോധനമല്ലെന്നും അത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ മറ്റ് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വൈന്‍ നിര്‍മിച്ച് വില്‍ക്കുന്നത് അനുവദിക്കാനാവില്ല.

വൈനില്‍ ആല്‍ക്കഹോള്‍ കലര്‍ത്തി പുറത്ത് കൊടുക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇവ വീടുകളില്‍ എത്തി പരിശോധിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ വീട്ടുകാര്‍ക്ക് തന്നെയായിരിക്കും ഉത്തരവാദിത്തമെന്നും എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.