ലോകബാങ്കില്‍ നിന്നും കടമെടുത്തില്ലെന്ന സംഘ്പരിവാര്‍ പ്രചാരണം നുണ; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ലോകബാങ്കില് നിന്നും ബിജെപി സര്ക്കാര് ഒരു രൂപ പോലും കടമെടുത്തിട്ടില്ലെന്ന സംഘ്പരിവാര് വാദം നുണയാണെന്ന് സോഷ്യല് മീഡിയ. ലോകബാങ്കില് നിന്ന് മോഡി സര്ക്കാര് കോടിക്കണക്കിന് രൂപ കടമെടുത്തതായി വ്യക്തമാക്കുന്ന രേഖകള് ഐ.എം.എഫ് വെബ്സൈറ്റ് ലഭ്യമാണ്. ചരിത്രത്തിലാദ്യം! ഭാരതം കഴിഞ്ഞ മൂന്ന് വര്ഷമായി ഒരു രൂപ പോലും വേള്ഡ് ബാങ്കില് നിന്നും കടമെടുത്തിട്ടില്ലെന്നായിരുന്നു സംഘ്പരിവാര് പ്രചരണം. ആയിരക്കണക്കിന് പേര് ഷെയര് ചെയ്ത ഈ വാര്ത്ത ശുദ്ധ നുണയാണെന്ന് സോഷ്യല് മീഡിയ വ്യക്തമാക്കുന്നു.
 

കൊച്ചി: ലോകബാങ്കില്‍ നിന്നും ബിജെപി സര്‍ക്കാര്‍ ഒരു രൂപ പോലും കടമെടുത്തിട്ടില്ലെന്ന സംഘ്പരിവാര്‍ വാദം നുണയാണെന്ന് സോഷ്യല്‍ മീഡിയ. ലോകബാങ്കില്‍ നിന്ന് മോഡി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ കടമെടുത്തതായി വ്യക്തമാക്കുന്ന രേഖകള്‍ ഐ.എം.എഫ് വെബ്‌സൈറ്റ് ലഭ്യമാണ്. ചരിത്രത്തിലാദ്യം! ഭാരതം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു രൂപ പോലും വേള്‍ഡ് ബാങ്കില്‍ നിന്നും കടമെടുത്തിട്ടില്ലെന്നായിരുന്നു സംഘ്പരിവാര്‍ പ്രചാരണം. ആയിരക്കണക്കിന് പേര്‍ ഷെയര്‍ ചെയ്ത ഈ വാര്‍ത്ത ശുദ്ധ നുണയാണെന്ന് സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നു.

രാജ്യ നീതി തുടങ്ങിയ സംഘ്പരിവാര്‍ പി.ആര്‍ ജോലികള്‍ ചെയ്യുന്ന പ്രൊഫൈലുകളാണ് വ്യാജ വാര്‍ത്ത പ്രചാരിപ്പിച്ചിരിക്കുന്നത്. അതേസമയം മോഡി സര്‍ക്കാരുമായി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയതായി ലോകബാങ്ക് വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. ലോകബാങ്കുമായി ചേര്‍ന്ന് നടപ്പിലാക്കിയ അവസാനത്തെ പദ്ധതിയാണ് അടല്‍ ഭൂജല്‍ യോജന (Atal Bhujal Yojana (Abhy)-National Groundwater Management Improvement). ഭൂഗര്‍ഭ ജലസ്രോതസുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ ഈ പദ്ധതിക്കായി 450 മില്യണ്‍ ഡോളര്‍ ലോകബാങ്കില്‍ നിന്നും വായ്പ എടുത്തിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നു.

01/01/2015 മുതല്‍ 31/12/2017 വരെയുള്ള കാലഘട്ടങ്ങളില്‍ വിവിധ പദ്ധതികള്‍ക്കായി ഇന്ത്യ കടം വാങ്ങിയത് 96,560 മില്യണ്‍ ഡോളറാണ് ഏകദേശം 6,519,248,400,000 രൂപ. പ്രചരിപ്പിക്കുന്ന കണക്കുകള്‍ അത്രയും നുണയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. സമീപകാലത്ത് മോഡി സര്‍ക്കാരുമായി ബന്ധപ്പെട്ട നിരവധി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ 2019 ലോക്‌സഭ തെരെഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

പിങ്കോ ഹ്യൂമന്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ് വായിക്കാം.

ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുമെന്നായിരുന്നു ഹിറ്റ്ലറുടെ പ്രചരണ മന്ത്രി ആയിരുന്ന ഗീബൽസിന്റെ പക്ഷം!! ഇന്ത്യയിൽ സംഘപരിവാർ അനുഭാവികളും ,അവരുടെ നേതാക്കളും, കരുതി പോകുന്നതും ഇത് തന്നെയാണ് !! ഒരു നുണയെ നൂറ് നൂറ് തവണ അവർത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി..! ഏറ്റവും അവസാനമായി ശ്രദ്ധയിൽ പെട്ടാ ഒരു പ്രചരണത്തെ കുറിച്ചാണി കുറിപ്പ് !! സംഘപരിവാർ അനുകൂലികൾ വാട്ട്സാപ്പ് ഗ്രൂപ്പുകളിലും, സോഷ്യൽ മീഡിയ ഇടങ്ങളിലും പ്രചരിപ്പിക്കുന്ന ചുവടെയുള്ള ചിത്രത്തിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്..!

” ചരിത്രത്തിലാദ്യം..
ഭാരതം കഴിഞ്ഞ മൂന്ന് വർഷമായി ഒരു രൂപ പോലും വേൾഡ് ബാങ്കിൽ നിന്നും കടമെടുത്തിട്ടില്ലാ…,
കാരണം, ഒരു അഴിമതി പോലുമില്ലാത്ത സത്യസന്ധമായ ഭരണം തന്നെ..!
രാഷ്ട്രമാണ് വലുത്- രാഷ്ട്രിയമല്ലാ.. :”

ഇത്രയും നിസാരമായ ഒന്നിന് വേണ്ടി വിശദികരണങ്ങൾ എഴുത്തേണ്ടതുണ്ടോ എന്നാലോചിച്ചാൽ ഉത്തരം ” ഉണ്ട് ” എന്നാണ് ,കാരണം ദേശിയ തലത്തിൽ പോലും വലിയ തോതിൽ സംഘപരിവാറനുകൂലികൾ പ്രചരിപ്പിച്ച ഒന്നാണിത്..! ഫേസ്ബുക്കിൽ
രാജ്യ നീതി(https://www.facebook.com/Rajneetikhabar/) എന്ന സംഘി Profile ൽ പോസ്റ്റ് ചെയ്ത ഈ വാർത്തയ്ക്ക് 25,000 ത്തിലേറെ ഷെയറുകളാണ് ഉണ്ടായത് !! മറ്റൊരു f.b പ്രൊഫൈലിൽ നിന്ന് 79,000 ഷെയറുകളും ഇതിനോടക്കം സംഭവിച്ച് കഴിഞ്ഞു
(https://m.facebook.com/story.php?story_fbid=1698838890205228&id=100002374011402)…!
യാഥാർത്ഥ്യത്തിൽ എന്താ വാസ്തവം !!??? നോക്കാം.!!

ലോക ബാങ്കിന്റെ ചുവടെയുള്ള ലിങ്കിൽ കയറിയാൽ ഏകദേശം 84 ഓളം വേൾഡ് ബാങ്ക്- ഇന്ത്യ പ്രോജക്റ്റുകൾ കാണാൻ സാധിക്കും..(http://projects.worldbank.org/search…)
ഇത് പ്രകാരം ഏറ്റവുമവസാനമായി നടന്ന വേൾഡ് ബാങ്ക് – ഇന്ത്യ ഇടപാടുകളില്ലൊന്ന് നരേന്ദ്ര മോദി സർക്കാരിന്റെ അടൽ ഭൂജൽ യോജന എന്ന
(Atal Bhujal Yojana (Abhy)-National Groundwater Management Improvement) ദേശിയ ഭൂഗർഭ ജല സോത്രസിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ളതാണ്…! ഉദ്ദേശം 450 മില്യൺ ഡോളർ ആണ് ലോക ബാങ്ക് വായ്പയായി അനുവദിച്ചത്..!
ലോക ബാങ്കിന്റെ ഒഫിഷ്യൽ പ്രസ് റിലിസ് ചുവടെ..!
http://www.worldbank.org/…/world-bank-board-approves-usd450…

01/ 01/2015 മുതൽ 31 / 12 / 2017 വരെയുള്ള മോദിയുടെ മൂന്ന് വർഷക്കാലത്ത് മാത്രം ലോക ബാങ്ക് കേന്ദ്ര സർക്കാരിന് വിവിധ പദ്ധതികൾക്കായി സഹായ വായ്പയായി അനുവദിച്ച തുക എന്നത് 96,560 മില്യൺ ഡോളറാണ്.. യഥാക്രമം ഇന്ത്യൻ രൂപ 6,519,248,400,000/- വരൂമിത്.
(ഗുഗിൾ കൺവേർഷൻ പ്രകാരം )

വിവരങ്ങൾ ഒഫിഷ്യലായി ലോകബാങ്ക് ഡാറ്റയായി തന്നെ ലിങ്ക് ചുവടെ തൽക്കുന്നു..!!

http://projects.worldbank.org/search…

മാത്രമല്ലാ മോദി സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന് വേണ്ടി കടമായി ലോകബാങ്ക് നൽകാനായി അപ്രൂവലായ തുക 1.5 ബില്യൺ ഡോളറാണ്.. പക്ഷേ പദ്ധതിയിൽ കേന്ദ്ര സർക്കാർ അലംഭാവം കാട്ടിയതിനെ തുടർന്ന് ലോക ബാങ്ക് തുക പൂർണമായി ഇന്ത്യക്ക് കൈമാറിയില്ലാ.. പകരം ഇന്ത്യ ലോക ബാങ്കിന് ഇനിയും കൈമാറിയിട്ടില്ലാത്ത തുകയ്ക്ക് “commitment fee” ആയി 12.75 കോടി രൂപ നൽകുന്നുമുണ്ട് !!

ലിങ്ക് ചുവടെ
https://m.economictimes.com/…/worl…/articleshow/56429289.cms

ഏറ്റവും അവസാനമായി ലോക ബാങ്ക് ഇന്ത്യക്ക് കടമായി നൽകാൻ ധാരണയായ തുക എന്നത് 3371 കോടി രൂപയാണ്.. പദ്ധതിയുടെ പേര് ” പ്രധാൻ മന്ത്രി ഗ്രാമ സടക്ക് യോജന !!https://economictimes.indiatimes.com/…/article…/64401762.cms

പ്രിയപ്പെട്ട വാട്ട്സാപ്പ് അമ്മാവൻ, അമ്മായിമാരെ, രണ്ട് അർധ സത്യങ്ങൾ ഒരു സത്യത്തെപോലും നിർമിക്കുന്നില്ലയെന്ന് നിങ്ങൾ കേട്ടിട്ടില്ലേ…!! സംഘപരിവാറിന്റെ അടിസ്ഥാനം വെറുപ്പും, വ്യാജ പ്രചരണവുമാണ്..! പ്രചരിപ്പിച്ച് പിടിക്കപ്പെട്ട് സ്വയം അപഹാസ്യരാക്കാതെ ഇരിക്കുവാൻ വ്യാജം പ്രചരിപ്പിക്കാതെ ഇരിക്കു….!

ശരി..!