ലക്ഷ്യം ഭേദിക്കാന്‍ 21 മിനിറ്റ്; അതിര്‍ത്തിക്കപ്പുറം ഇന്ത്യ നടത്തുന്ന വ്യോമാക്രമണം 50 വര്‍ഷത്തിനു ശേഷം

ചൊവ്വാഴ്ച പുലര്ച്ചെ ഇന്ത്യന് വ്യോമസേന പാക് ഭീകര ക്യാമ്പുകളില് നടത്തിയ ആക്രമണം നീണ്ടത് 21 മിനിറ്റുകള്. 12 മിറാഷ് 2000 വിമാനങ്ങള് പങ്കെടുത്ത ആക്രമണത്തില് മൂന്ന് തീവ്രവാദി ക്യാമ്പുകളാണ് തകര്ത്തത്. ഏതെങ്കിലും രാജ്യത്തിന്റെ അതിര്ത്തി കടന്ന് ഇന്ത്യ വ്യോമാക്രമണം നടത്തുന്നത് 50 വര്ഷത്തിനു ശേഷമാണെന്ന പ്രത്യേകതയും ഇതിനുണ്ട്. 1971ല് ബംഗ്ലാദേശ് യുദ്ധത്തിലായിരുന്നു ഇതിനു മുമ്പ് ഇന്ത്യ മറ്റൊരു രാജ്യത്ത് വ്യോമാക്രമണം നടത്തിയത്.
 

ന്യൂഡല്‍ഹി: ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമസേന പാക് ഭീകര ക്യാമ്പുകളില്‍ നടത്തിയ ആക്രമണം നീണ്ടത് 21 മിനിറ്റുകള്‍. 12 മിറാഷ് 2000 വിമാനങ്ങള്‍ പങ്കെടുത്ത ആക്രമണത്തില്‍ മൂന്ന് തീവ്രവാദി ക്യാമ്പുകളാണ് തകര്‍ത്തത്. ഏതെങ്കിലും രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് ഇന്ത്യ വ്യോമാക്രമണം നടത്തുന്നത് 50 വര്‍ഷത്തിനു ശേഷമാണെന്ന പ്രത്യേകതയും ഇതിനുണ്ട്. 1971ല്‍ ബംഗ്ലാദേശ് യുദ്ധത്തിലായിരുന്നു ഇതിനു മുമ്പ് ഇന്ത്യ മറ്റൊരു രാജ്യത്ത് വ്യോമാക്രമണം നടത്തിയത്.

ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ക്യാംപുകളിലാണ് ഇന്ത്യന്‍ വ്യോമസേന ഇന്ന് പുലര്‍ച്ചെ ആക്രമണം നടത്തിയത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഖൈബര്‍ പഖ്തൂഖ്വ പ്രവിശ്യയിലെ ബലാക്കോട്ടിലുള്ള ജെയ്‌ഷെ ക്യാമ്പിലാണ് ഇന്ത്യ ആക്രമണം നടത്തിയതെങ്കില്‍ അത് റെക്കോര്‍ഡാണ്. പാക് അധീന കാശ്മീരും കടന്നുചെന്നു വേണം പാക് പ്രദേശമായ ഇവിടെ ആക്രമണം നടത്താന്‍. വെറും 210 മിനിറ്റിലാണ് ഇവിടെ ബോംബുകള്‍ വര്‍ഷിച്ച് ഇന്ത്യന്‍ വിമാനങ്ങള്‍ മടങ്ങിയത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ വ്യോമ സുരക്ഷയും ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നു. ഹെറോണ്‍ ഡ്രോണുകളും ആക്രമണ മുന്നറിയിപ്പുകള്‍ നല്‍കുന്ന നിരീക്ഷണ വിമാനങ്ങളായ അവാക്‌സ് വിമാനങ്ങളും വിന്യസിക്കപ്പെട്ടു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.