സിഖ് വിരുദ്ധ കലാപത്തില്‍ ആദ്യത്തെ വധശിക്ഷ പ്രഖ്യപിച്ച് ഡല്‍ഹി പട്യാല ഹൗസ് കോടതി

1984-ലെ സിഖ് വിരുദ്ധ കലാപക്കേസില് ആദ്യത്തെ വധശിക്ഷ പ്രഖ്യാപിച്ചു. യശ്പാല് സിങ് എന്ന 55 കാരനാണ് പട്യാല ഹൗസ് കോടതി വധശിക്ഷ വിധിച്ചത്. മറ്റൊരു പ്രതിയായ നരേശ് ഷെരാവത്തിന് ജീവപര്യന്തം തടവും കോടതി വിധിച്ചു. പ്രതികള് 70 ലക്ഷം രൂപ പിഴയൊടുക്കുകയും വേണം. സിഖ് കലാപത്തില് പങ്കെടുക്കുകയും രണ്ട് യുവാക്കളെ പൈശാചികമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇരുവര്ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്.
 

ന്യൂഡല്‍ഹി: 1984-ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ ആദ്യത്തെ വധശിക്ഷ പ്രഖ്യാപിച്ചു. യശ്പാല്‍ സിങ് എന്ന 55 കാരനാണ് പട്യാല ഹൗസ് കോടതി വധശിക്ഷ വിധിച്ചത്. മറ്റൊരു പ്രതിയായ നരേശ് ഷെരാവത്തിന് ജീവപര്യന്തം തടവും കോടതി വിധിച്ചു. പ്രതികള്‍ 70 ലക്ഷം രൂപ പിഴയൊടുക്കുകയും വേണം. സിഖ് കലാപത്തില്‍ പങ്കെടുക്കുകയും രണ്ട് യുവാക്കളെ പൈശാചികമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്.

തെക്കന്‍ ഡല്‍ഹിയിലെ മഹിപാല്‍ പൂരില്‍ നടന്ന കലാപത്തില്‍ സിഖുകാരായ ഹര്‍ദീവ് സിങ്, അവതാര്‍ സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നിരിക്കുന്നത്. രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ഹര്‍ദീവ് സിങിന്റെ സഹോദരന്‍ നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം നടത്തിയ ഡല്‍ഹി പോലീസ് തെളിവില്ലെന്ന് പറഞ്ഞ് 1994ല്‍ കേസ് അവസാനിപ്പിച്ചിരുന്നു.

എന്നാല്‍ പിന്നീട് പ്രത്യേക അന്വേഷണ സംഘത്തെ വെച്ച് കേസ് വീണ്ടും അന്വേഷിക്കുകയായിരുന്നു. 1984ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് സിഖ് വിരുദ്ധ കലാപം ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ മാത്രം 2100 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. 28,000ലധികം പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത്.