തെലങ്കാനയില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി

തെലങ്കാനയില് തകര്ന്നടിഞ്ഞ് ബി.ജെ.പി. 2013ല് അഞ്ച് സീറ്റുകളില് ആധിപത്യമുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത് ഒരു സീറ്റ് മാത്രം. ബി.ജെ.പി ദേശീയ അധ്യക്ഷന് അമിത് ഷാ നേരിട്ടാണ് തെലങ്കാനയില് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്കിയത്. എന്നാല് തെലങ്കാന രാഷ്ട്ര സമിതിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്ക്ക് മുന്നില് ബി.ജെ.പിയുടെ ചാണക്യന് അടിപതറുകയായിരുന്നു. തെലങ്കാനയില് കോണ്ഗ്രസിനും കനത്ത തിരിച്ചടിയേറ്റിട്ടുണ്ട്.
 

ഹൈദരാബാദ്: തെലങ്കാനയില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി. 2013ല്‍ അഞ്ച് സീറ്റുകളില്‍ ആധിപത്യമുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത് ഒരു സീറ്റ് മാത്രം. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ തെലങ്കാന രാഷ്ട്ര സമിതിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ ബി.ജെ.പിയുടെ ചാണക്യന് അടിപതറുകയായിരുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയേറ്റിട്ടുണ്ട്.

അതേസമയം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശാല സഖ്യത്തിലേക്ക് ടി.ആര്‍.എസിനെ എത്തിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായ ചില നേതാക്കള്‍ ചര്‍ച്ച നടത്തിയതായും സൂചനകളുണ്ട്. ഇത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.

ബി.ജെ.പി പാളയങ്ങളിലെല്ലാം ടി.ആര്‍.എസും കോണ്‍ഗ്രസും വന്‍ മുന്നേറ്റമാണുണ്ടാക്കിയത്. തെലങ്കാനയിലെ ചെറിയ പാര്‍ട്ടികളുമായി ബി.ജെ.പി നേരത്തെ സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ബി.ജെ.പി പാളയത്തില്‍ വലിയ വോട്ടുചോര്‍ച്ചയുണ്ടായിട്ടുണ്ട്. 118 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും ശക്തമായ പോരാട്ടം കാഴ്ച്ചവെക്കാന്‍ പോലും ബി.ജെ.പിക്ക് സാധിച്ചില്ല.