കസ്റ്റഡിയിലെടുത്ത യുവതികള്‍ക്ക് ഗര്‍ഭ പരിശോധന! കുറ്റം മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്

കസ്റ്റഡിയിലെടുത്ത യുവതികള്ക്ക് നിര്ബന്ധിത ഗര്ഭ പരിശോധന നടത്തിയതായി പരാതി. മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളി്ച്ചതിന് കസ്റ്റഡിയിലെടുത്ത യുവതികള്ക്കാണ് പോലീസ് നിര്ബന്ധിത പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ പരിപാടി തടസപ്പെടുത്താന് ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
 

ഭോപ്പാല്‍: കസ്റ്റഡിയിലെടുത്ത യുവതികള്‍ക്ക് നിര്‍ബന്ധിത ഗര്‍ഭ പരിശോധന നടത്തിയതായി പരാതി. മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് കസ്റ്റഡിയിലെടുത്ത യുവതികള്‍ക്കാണ് പോലീസ് നിര്‍ബന്ധിത പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ പരിപാടി തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മധ്യപ്രദേശ് പോലീസ് കോണ്‍സ്റ്റബിള്‍ എഴുത്തു പരീക്ഷയും ശാരീരിക ക്ഷമതാ ടെസ്റ്റും പാസായ ഉദ്യോഗാര്‍ത്ഥികളാണ് ഇവര്‍. നിര്‍ദിഷ്ട ഉയരത്തില്‍ നിന്ന് ഒന്നോ രണ്ടോ സെന്റീമീറ്റര്‍ ഉയരം കുറവായതിനാല്‍ നിയമനം ലഭിക്കാതെ വന്നതിനാല്‍ ഇവര്‍ പ്രതിഷേധത്തിലായിരുന്നു. മാനദണ്ഡങ്ങളില്‍ ഇളവു വരുത്തണമെന്നായിരുന്ന ഇവര്‍ ആവശ്യപ്പെട്ടത്. പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇവര്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പങ്കെടുത്ത ചടങ്ങില്‍ മുദ്രാവാക്യം മുഴക്കിയത്.

9 യുവതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയ ഇവരെ നിര്‍ബന്ധിത ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാല്‍ നിയമപരമായ പരിശോധനകള്‍ മാത്രമേ നടത്തിയിട്ടുള്ളുവെന്നാണ് പോലീസ് വിശദീകരിക്കുന്നത്.