ധോനിയും ഗൗതം ഗംഭീറും ബി.ജെ.പി സ്ഥാനാര്‍ത്ഥികളാകുമെന്ന് സൂചന

മുന് ഇന്ത്യന് ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിംഗ് ധോനിയും സഹതാരം ഗൗതം ഗംഭീറും 2019 ലോക്സഭാ തെരഞ്ഞെടുപ്പില് ബി.ജെ.പി സ്ഥാനാര്ത്ഥികളാകുമെന്ന് സൂചന. പ്രമുഖരെ അണിനിരത്തി തെരഞ്ഞെടുപ്പില് മുന്തൂക്കം നേടാന് ബി.ജെ.പി നേരത്തെ ശ്രമങ്ങള് ആരംഭിച്ചതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില് ധോനിയുമായും ഗംഭീറുമായി ബി.ജെ.പി നേതാക്കള് കൂടിക്കാഴ്ച്ച നടത്തിയതായി സൂചനകളുണ്ട്. എന്നാല് ഇക്കാര്യത്തില് ഔദ്യോഗിക വിശദീകരണങ്ങള് പുറത്തുവന്നിട്ടില്ല.
 

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോനിയും സഹതാരം ഗൗതം ഗംഭീറും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളാകുമെന്ന് സൂചന. പ്രമുഖരെ അണിനിരത്തി തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടാന്‍ ബി.ജെ.പി നേരത്തെ ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ധോനിയുമായും ഗംഭീറുമായി ബി.ജെ.പി നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയതായി സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഗംഭീറിനെ ഡല്‍ഹിയില്‍ പാര്‍ട്ടി മത്സരിപ്പിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങളെ ഉദ്ദരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ട് ക്രിക്കറ്റ് താരങ്ങളും ഉണ്ടാകുമെന്ന് ചില ബി.ജെ.പി നേതാക്കള്‍ സൂചന നല്‍കിയിരുന്നു. ഡല്‍ഹിയില്‍ ഗംഭീറിന്റെ സ്വീകാര്യതയെയും പ്രശ്‌സ്തിയെയും ഉപയോഗപ്പെടുത്താനായിരിക്കും ബി.ജെ.പി ശ്രമിക്കുക. എന്നാല്‍ ഗംഭീര്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

ധോനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വെറും ഊഹങ്ങള്‍ മാത്രമാണെന്നായിരുന്നു ധോണിയുടെ വാണിജ്യ പങ്കാളി അരുണ്‍ പാണ്ഡെ പ്രതികരിച്ചത്. ധോനിയും ഗംഭീറും തങ്ങളുടെ കരിയറിന്റെ അവസാനഘട്ടങ്ങളിലാണ്. ഇന്ത്യന്‍ ടീമിന്റെ പ്രധാന ചുമതലകളില്‍ നിന്നെല്ലാം ധോനി പിന്മാറി കഴിഞ്ഞു. ഗംഭീറാണെങ്കില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ഐ.പി.എല്‍ സീസണുകളില്‍ നിന്ന് കൂടി വിരമിക്കല്‍ പ്രഖ്യാപനം വന്നാല്‍ ഇരുവരും സജീവ ക്രിക്കറ്റില്‍ നിന്ന് മുഴുവനായി മാറി നില്‍ക്കേണ്ടി വരും. ബി.ജെ.പി വീരേന്ദ്ര സെവാഗിനെയും ലക്ഷ്യമിടുന്നതായി വാര്‍ത്തകളുണ്ട്.