ടീസ്റ്റയുടെ അറസ്റ്റ് 19 വരെ സുപ്രീംകോടതി തടഞ്ഞു

മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ഈ മാസം 19 വരെയാണ് അറസ്റ്റ് തടഞ്ഞത്. ടീസ്റ്റയും ഭർത്താവ് ജാവേദ് ആനന്ദും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് എച്ച്.എൽ.ദത്തു അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
 

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ഈ മാസം 19 വരെയാണ് അറസ്റ്റ് തടഞ്ഞത്. ടീസ്റ്റയും ഭർത്താവ് ജാവേദ് ആനന്ദും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് എച്ച്.എൽ.ദത്തു അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഗോധ്ര കലാപത്തിൽ കത്തിനശിച്ച ഗുൽബർഗ സൊസൈറ്റി മ്യൂസിയമാക്കുന്നതിനായി സമാഹരിച്ച ഫണ്ടിൽ തിരിമറി നടത്തിയെന്ന ആരോപണമാണ് ടീസ്റ്റയും ഭർത്താവും നേരിടുന്നത്. ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പരിഗണിച്ച അഹമ്മദാബാദ് ഹൈക്കോടതി വ്യാഴാഴ്ച ഇരുവരുടേയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഗുജറാത്ത് പോലീസിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് 19ന് വീണ്ടും പരിഗണിക്കും.