പശു മോഷണം ആരോപിച്ച് ഹരിയാനയില്‍ ഒരാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

രാജ്യത്ത് പശുവിന്റെ പേരില് വീണ്ടും ആള്ക്കൂട്ട കൊലപാതകം. ഹരിയാന പല്വാലില് ജില്ലയിലെ ബെഹ്റോണ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 20 കാരനെ ആള്ക്കൂട്ടം തല്ലിക്കൊന്നത്. സംഭവത്തില് ഒരാള് പിടിയിലായിട്ടുണ്ട്.
 

ന്യൂഡല്‍ഹി: രാജ്യത്ത് പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഹരിയാന പല്‍വാലില്‍ ജില്ലയിലെ ബെഹ്‌റോണ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 20 കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്.

ബെഹ്‌റോണ ഗ്രാമത്തിലെ ശ്രദ്ധാറാം എന്ന് പേരുള്ള കര്‍ഷകന്റെ തൊഴുത്തില്‍ സംശയാസ്പദമായി കണ്ട ഇയാളെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴുത്തിനും തലയ്ക്കുമേറ്റ മാരക മുറിവുകളാണ് മരണ കാരണം. ഇയാള്‍ മരിച്ചുവെന്ന് ഉറപ്പായ ശേഷം അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 3 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ദ്ധിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പശുക്കടത്ത് ആരോപിച്ച് വയോധികനെ തല്ലിക്കൊന്ന കേസില്‍ ജാമ്യം ലഭിച്ചവര്‍ക്ക് നേരത്തെ ബിജെപി മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയത് വിവാദമായിരുന്നു.