120 സ്ത്രീകളെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ ചിത്രീകരിച്ച മന്ത്രവാദി അറസ്റ്റില്
ഹസാര്‍: 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി അറസ്റ്റില്. ഹരിയാണയിലെ ഫത്തേഹാബാദില് നിന്നാണ് മന്ത്രവാദിയായ ബാബ അമര്പുരി (60) എന്ന ബില്ലുവിനെ പോലീസ് പിടികൂടിയിരിക്കുന്നത്. മന്ത്രവാദ ആവശ്യങ്ങള്ക്കായി ഇയാളെ അന്വേഷിച്ചെത്തുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള് പകര്ത്തുന്നതാണ് രീതി. പിന്നീട് ഈ ദൃശ്യങ്ങള് ഉപയോഗിച്ച് പീഡനം തുടര്ന്നതായും പോലീസ് പറയുന്നു.
ഇയാള്‍ക്കെതിരെ രണ്ട് സ്ത്രീകള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. സ്ത്രീകളെ മന്ത്രവാദി ബലാത്സംഗം ചെയ്യുന്നതിന്റെ 120 വീഡിയോ ക്ലിപ്പുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് മന്ത്രവാദിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിക്കുന്നത്. ബില്ലു തന്റെ മൊബൈല്‍ ഫോണിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
നേരത്തെ ഇയാള്‍ക്കെതിരെ പീഡനാരോപണവുമായി പരാതി ലഭിച്ചിരുന്നെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. എന്നാല്‍ ഇത്തണ ബില്ലുവിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നു. ബലാത്സംഗം ചെയ്യപ്പെട്ട കൂടുതല്‍ സ്ത്രീകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി 5 ദിവസത്തേക്ക് കോടതി കസ്റ്റഡിയില്‍ വിട്ടു.