കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റു

നാടകീയ രംഗങ്ങള്ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് കര്ണാടകയില് ജനതാദള്-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി കോണ്ഗ്രസ് നേതാവ് ജി.പരമേശ്വരയും അധികാരമേറ്റു. ഗവര്ണര് വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. നാളെ നിയമസഭയില് ഭൂരിപക്ഷം തെളിയിക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്.
 

ബെംഗളൂരു: നാടകീയ രംഗങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് കര്‍ണാടകയില്‍ ജനതാദള്‍-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് ജി.പരമേശ്വരയും അധികാരമേറ്റു. ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. നാളെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബി.എസ്.പി. നേതാവ് മായാവതി, എസ്.പി. നേതാവ് അഖിലേഷ് യാദവ്, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, ശരത് പവാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഒത്തുചേരലിന് കൂടി കര്‍ണാടക സാക്ഷ്യം വഹിച്ചിരിക്കുകയാണ്. അതേസമയം ബിജെപി നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചു. ബിജെപിയുടെ നേതൃത്വം ചടങ്ങ് ബഹിഷ്‌കരിക്കാന്‍ നേരത്തെ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.