രാജ്യത്ത് ഹിന്ദു തീവ്രവാദം ഉണ്ടെന്ന് കമല് ഹാസന്‍
ചെന്നൈ: ഇന്ത്യയില് ഹിന്ദു തീവ്രവാദം ഉണ്ടെന്ന് കമല് ഹാസന്. ഇക്കാര്യം വലതുപക്ഷത്തിന് നിഷേധിക്കാനാകില്ല. ഹിന്ദുത്വ ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം സൃഷ്ടിക്കുമോ എന്ന പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയായാണ് കമല്ഹാസന് തന്റെ നിലപാട് അറിയിച്ചത്. ആനന്ദവികടന് മാസികയിലെ പംക്തിയിലാണ് കമല് ഇക്കാര്യം വിശദീകരിക്കുന്നത്.
മറ്റ് മതങ്ങളുമായി ബൗദ്ധിക ചര്ച്ചകളില് ഏര്പ്പെടുകയായിരുന്നു മുമ്പ് ഹിന്ദു വലത് സംഘടനകള് ചെയ്തിരുന്നത്. ഇത് പരാജയമാണെന്ന് തിരിച്ചറിഞ്ഞതോടെ ശക്തി പ്രയോഗിക്കാന് തുടങ്ങി. തീവ്രവാദത്തിലേക്ക് ഇങ്ങനെ എത്തിപ്പെടുകയായിരുന്നു. സാമൂഹിക നീതി നിലനിര്ത്തുന്നതില് തമിഴ്നാട് മാതൃകയാകുകയാണ്. തമിഴ്‌നാടിന് ഇക്കാര്യത്തില്‍ മാതൃകയായത് കേരളമാണെന്നും കേരളത്തെ താന്‍ അഭിനന്ദിക്കുകയാണെന്നും കമല്‍ വ്യക്തമാക്കി.
വലതു സംഘടനകളെ തീവ്രവാദം ബാധിച്ചിട്ടില്ലെന്ന കാര്യം നിഷേധിക്കാന്‍ അവയ്ക്കാകില്ലെന്ന് ഹിന്ദുക്കളെ തീവ്രവാദക്കേസുകളില്‍ കുറ്റക്കാരായി ഇതുവരെ കണ്ടെത്തിയിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മറുപടിയായി കമല്‍ വ്യക്തമാക്കി. യുവാക്കളില്‍ വിദ്വേഷം കുത്തിവെക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സത്യമേവ ജയതേ എന്ന ആദര്‍ത്തില്‍ ഹിന്ദുക്കള്‍ക്ക് വിശ്വാസം നഷ്ടമായെന്നും കമല്‍ പറഞ്ഞു.