16 വയസുള്ള പെണ്‍കുട്ടിയെ 65കാരനായ ഒമാന്‍ സ്വദേശിക്ക് 5ലക്ഷം രൂപയ്ക്ക് വിവാഹം ചെയ്തു നല്‍കിയെന്ന് പരാതി
ഹൈദരാബാദ്: പതിനാറ് വയസുള്ള പെണ്‍കുട്ടിയെ ഒമാന്‍ സ്വദേശിയായ 65കാരന് വിവാഹം ചെയ്തു നല്‍കിയതായി പരാതി. 5 ലക്ഷം രൂപ പ്രതിഫലത്തിനാണ് സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് തന്റെ മകളെ 65കാരന് വിവാഹം ചെയ്തു കൊടുത്തതെന്ന് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്കി. മൂന്ന് മാസം മുമ്പായിരുന്നു വിവാഹം. തന്റെ സമ്മതമില്ലാതെ കുട്ടിയെ ഒമാനിലേക്ക് കൊണ്ടുപോയെന്നും പരാതിയില്‍ പറയുന്നു. വിവാഹ ഫോട്ടോയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
വിവാഹച്ചടങ്ങുകള്‍ ഒരു ഹോട്ടലില്‍ വെച്ചാണ് നടത്തിയത്. വിവാഹത്തിനു ശേഷം മസ്കറ്റിലേക്ക് മടങ്ങിയ ഇയാള്‍ പിന്നീട് മകള്‍ക്ക് വിസ അയച്ചു കൊടുത്തു. ഫോണ്‍ ചെയ്യുമ്പോള്‍ തനിക്ക് തിരിച്ച് ഹൈദരാബാദിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് കുട്ടി കരയുകയാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
എന്നാല്‍ വിവാഹത്തിനായി നല്കിയ 5 ലക്ഷം രൂപ തിരികെ നല്‍കാതെ മകളെ തിരിച്ചയക്കില്ലെന്നാണ് ഇയാള്‍ പറയുന്നത്. തന്റെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്നാണ് തുക വാങ്ങിയതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. സഹോദരിക്കും ഭര്‍ത്താവിനുമെതിരെ പരാതിയും ഇവര്‍ നല്‍കിയിട്ടുണ്ട്.