ഇന്ത്യക്ക് ആവശ്യം ബുള്ളറ്റ് ട്രെയിനുകളല്ലെന്ന് ഇ.ശ്രീധരന്‍

ഇന്ത്യക്ക് ആവശ്യം ബുള്ളറ്റ് ട്രെയിനുകളല്ലെന്ന് ഇ.ശ്രീധരന്. സാധാരണക്കാര്ക്ക് സുരക്ഷിതമായി സഞ്ചരിക്കാന് കഴിയുന്ന റെയില്വേ സംവിധാനമാണ് വേണ്ടതെന്നും ശ്രീധരന് പറഞ്ഞു. സാധാരണക്കാര്ക്ക് ബുള്ളറ്റ് ട്രെയിനുകളെ ആശ്രയിക്കാന് കഴിയില്ലെന്നും ചെലവേറിയ ഈ ട്രെയിനുകള് രാജ്യത്തെ സമ്പന്ന ശ്രേണിയിലുള്ളവര്ക്ക് മാത്രമേ ഉപകരിക്കൂ എന്നും ശ്രീധരന് പറഞ്ഞു.
 

ന്യൂഡല്‍ഹി: ഇന്ത്യക്ക് ആവശ്യം ബുള്ളറ്റ് ട്രെയിനുകളല്ലെന്ന് ഇ.ശ്രീധരന്‍. സാധാരണക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന റെയില്‍വേ സംവിധാനമാണ് വേണ്ടതെന്നും ശ്രീധരന്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് ബുള്ളറ്റ് ട്രെയിനുകളെ ആശ്രയിക്കാന്‍ കഴിയില്ലെന്നും ചെലവേറിയ ഈ ട്രെയിനുകള്‍ രാജ്യത്തെ സമ്പന്ന ശ്രേണിയിലുള്ളവര്‍ക്ക് മാത്രമേ ഉപകരിക്കൂ എന്നും ശ്രീധരന്‍ പറഞ്ഞു.

സുരക്ഷിതവും കൃത്യ സമയത്ത് ഓടുന്നതുമായ ട്രെയിനുകളാണ് ഇന്ത്യ പോലെയുള്ള രാജ്യത്ത് ആവശ്യമായുള്ളത്. യാത്രക്കാരുടെ സുരക്ഷയും വൃത്തിയുമുള്ള ട്രെയിനുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീധരന്‍ തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.

രാജ്യത്തെ മെട്രോ റെയില്‍ സര്‍വീസുകള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ രൂപീകരിച്ച സമിതിയുടെ ചെയര്‍മാനായി ശ്രീധരനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ബിജെപി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ്. അതിനെതിരെയാണ് ശ്രീധരന്‍ നിലപാട് അറിയിച്ചിരിക്കുന്നത്.