രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; ഡോളറിനെതിരെ 72.41ലേക്ക് കൂപ്പുകുത്തി

രൂപയുടെ മൂല്യത്തില് റെക്കോര്ഡ് തകര്ച്ച. ഡോളറിനെതിരെ 72.41 രൂപയിലേയ്ക്കാണ് മൂല്യമിടിഞ്ഞത്. തിങ്കളാഴ്ച്ച വ്യാപാരം ആരംഭിച്ച് മിനിറ്റുകള്ക്കുള്ളില് മൂല്യത്തില് ഇടിവുണ്ടായി. നിക്ഷേപകരും വ്യാപാരികളും ഡോളറിലേക്ക് കൂടുതല് ശ്രദ്ധ ചെലുത്തിയതോടെയാണ് ഇടിവുണ്ടായിത്. ഡോളര് കരുത്താര്ജിക്കുന്നത് ഇന്ധന വില വര്ദ്ധിക്കുന്നതിനും കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്.
 

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച. ഡോളറിനെതിരെ 72.41 രൂപയിലേയ്ക്കാണ് മൂല്യമിടിഞ്ഞത്. തിങ്കളാഴ്ച്ച വ്യാപാരം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ മൂല്യത്തില്‍ ഇടിവുണ്ടായി. നിക്ഷേപകരും വ്യാപാരികളും ഡോളറിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തിയതോടെയാണ് ഇടിവുണ്ടായിത്. ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഇന്ധന വില വര്‍ദ്ധിക്കുന്നതിനും കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

ഇന്ന് 72.15 നിലയില്‍ വ്യാപാരം ആരംഭിച്ചെങ്കിലും തുടര്‍ന്ന് 72.32 മൂല്യത്തിലേക്ക് രൂപ താഴുകയായിരുന്നു. സെപ്റ്റംബര്‍ ആറിനാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ആദ്യമായി 72.11ലേക്ക് താഴ്ന്നത്. മൂല്യത്തിലുണ്ടാകുന്ന ഇടിവ് തുടരുമെന്നാണ് എസ്.ബി.ഐ റിപ്പോര്‍ട്ട്. മൂല്യത്തിലെ ഇടിവ് പ്രവാസികള്‍ക്ക് നേട്ടമുണ്ടാക്കും. ഇന്ത്യയിലേക്ക് പണം അയക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.