തകര്‍ത്തത് ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പ്; ആക്രമണം സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി

ഇന്ത്യന് വ്യോമസേന ആക്രമണം നടത്തിയത് ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാംപിലെന്ന് ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ വാര്ത്താസമ്മേളനത്തിലാണ് ആക്രമണം നടന്നതായി ഇന്ത്യ ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. പാകിസ്ഥാനിലെ തീവ്രവാദി ക്യാമ്പുകളില് നടത്തിയ ആക്രമണം അനിവാര്യമായിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. എഴുതിത്തയ്യാറാക്കിയ വിശദീകരണമാണ് വിജയ് ഗോഖലെ വായിച്ചത്. സിവിലിയന് പ്രദേശങ്ങളില് നിന്ന് മാറി ഉയര്ന്ന പ്രദേശത്ത് വനമേഖലയില് സ്ഥിതി ചെയ്യുന്ന ജെയ്ഷെ മുഹമ്മദ് ക്യാമ്പിലാണ് ഇന്ത്യന് വ്യോമസേന ആക്രമണം നടത്തിയതെന്നും ഇത് പ്രതിരോധ നടപടിയാണെന്നും വിദേശ സെക്രട്ടറി പറഞ്ഞു.
 

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത് ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാംപിലെന്ന് ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആക്രമണം നടന്നതായി ഇന്ത്യ ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. പാകിസ്ഥാനിലെ തീവ്രവാദി ക്യാമ്പുകളില്‍ നടത്തിയ ആക്രമണം അനിവാര്യമായിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. എഴുതിത്തയ്യാറാക്കിയ വിശദീകരണമാണ് വിജയ് ഗോഖലെ വായിച്ചത്. സിവിലിയന്‍ പ്രദേശങ്ങളില്‍ നിന്ന് മാറി ഉയര്‍ന്ന പ്രദേശത്ത് വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന ജെയ്‌ഷെ മുഹമ്മദ് ക്യാമ്പിലാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതെന്നും ഇത് പ്രതിരോധ നടപടിയാണെന്നും വിദേശ സെക്രട്ടറി പറഞ്ഞു.

ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പിലാണ് ആക്രമണം നടത്തിയത്. മൗലാന മസൂദ് അസറിന്റെ അടുത്ത ബന്ധുവായ ഉസ്താദി ഗോറി എന്ന് അറിയപ്പെടുന്ന മൗലാന യൂസഫ് അസറിന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന ക്യാമ്പാണ് തകര്‍ത്തത്. ജെയ്‌ഷെ കമാന്‍ഡര്‍മാരുള്‍പ്പെടെ നിരവധി തീവ്രവാദികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു സൈനിക നീക്കമല്ലായിരുന്നുവെന്നും പ്രതിരോധ നീക്കമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീവ്രവാദി ക്യാമ്പുകള്‍ തകര്‍ക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം.

സിവിലിയന്‍ മരണങ്ങള്‍ ഒഴിവാക്കാനായിരുന്നു വനമധ്യത്തിലുള്ള ഈ ക്യാമ്പ് തെരഞ്ഞെടുത്തതെന്നും ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു ആക്രമണം നടത്തിയത്. തീവ്രവാദം സംബന്ധിച്ച് പാകിസ്ഥാന് നേരത്തേ പല തവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബലാകോട്ടിലാണ് ആക്രമണം എന്നാണ് വിവരമെങ്കിലും ഇത് പാക് അധീന കാശ്മീരിലാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും അദ്ദേഹം തയ്യാറായില്ല.