കൊച്ചിയെ ലക്ഷ്യമിട്ട് ഐസിസ്; പോലീസിന് മുന്നറിയിപ്പ് നല്‍കി ഇന്റലിജന്‍സ്

കൊച്ചി: കൊച്ചിയില് ആക്രമണം നടത്താന് ഐസിസ് പദ്ധതിയിടുന്നതായി ഇന്റലിജന്സ് റിപ്പോര്ട്ട്. ഇക്കാര്യങ്ങള് വിവരിക്കുന്ന മൂന്നു കത്തുകള് ഇന്റലിജന്സ് മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥര്ക്ക് നല്കി. കൊച്ചി നഗരത്തിലെ പ്രധാന കേന്ദ്രങ്ങള്, ഷോപ്പിംഗ് മോളുകള് എന്നിവ ലക്ഷ്യം വെച്ച് ആക്രമണങ്ങള് ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പുകള് പറയുന്നത്. ഐസിസുമായി ബന്ധപ്പെട്ടുള്ള സൈബര് പ്രവര്ത്തനങ്ങള് രാജ്യത്ത് സജീവമാണെന്നും അതിനാല് എപ്പോള് വേണമെങ്കിലും ആക്രമണമുണ്ടാകാമെന്നുമാണ് കത്തുകളില് പറയുന്നത്. സംസ്ഥാനത്ത് ഐസിസ് സാന്നിധ്യം ശക്തമാണെന്നും ടെലഗ്രാം മെസഞ്ചറിലൂടെയാണ് ഇവര് ആശയവിനിമയം നടത്തുന്നതെന്നും ഇന്റലിജന്സ് പറയുന്നു. ഇന്ത്യയും ശ്രീലങ്കയുമാണ്
 

കൊച്ചി: കൊച്ചിയില്‍ ആക്രമണം നടത്താന്‍ ഐസിസ് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന മൂന്നു കത്തുകള്‍ ഇന്റലിജന്‍സ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. കൊച്ചി നഗരത്തിലെ പ്രധാന കേന്ദ്രങ്ങള്‍, ഷോപ്പിംഗ് മോളുകള്‍ എന്നിവ ലക്ഷ്യം വെച്ച് ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പുകള്‍ പറയുന്നത്. ഐസിസുമായി ബന്ധപ്പെട്ടുള്ള സൈബര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് സജീവമാണെന്നും അതിനാല്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണമുണ്ടാകാമെന്നുമാണ് കത്തുകളില്‍ പറയുന്നത്.

സംസ്ഥാനത്ത് ഐസിസ് സാന്നിധ്യം ശക്തമാണെന്നും ടെലഗ്രാം മെസഞ്ചറിലൂടെയാണ് ഇവര്‍ ആശയവിനിമയം നടത്തുന്നതെന്നും ഇന്റലിജന്‍സ് പറയുന്നു. ഇന്ത്യയും ശ്രീലങ്കയുമാണ് ഐസിസ് ആക്രമണ സാധ്യതയുള്ള രാജ്യങ്ങള്‍. കേരളത്തില്‍ നിന്ന് നൂറോളം പേര്‍ ഐസിസില്‍ ചേരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും 3000 ആളുകളെ 21 കൗണ്‍സലിംഗ് സെന്ററുകളിലായി നടത്തിയ കൗണ്‍സലിംഗുകളിലൂടെ പിന്തിരിപ്പിക്കാനായിട്ടുണ്ടെന്നും കത്തുകളില്‍ പറയുന്നു.

ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ 30 പേര്‍ നിരീക്ഷണത്തിലാണ്. ശ്രീലങ്കയിലെ ഭീകരാക്രമണത്തിനു ശേഷം കേരള തീരത്ത് കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.