ബിജെപി പിന്തുണ പിന്‍വലിച്ചു; ജമ്മു കാശ്മീരില്‍ പിഡിപി സര്‍ക്കാര്‍ വീണു

ജമ്മു കാശ്മീരില് പിഡിപി സര്ക്കാര് വീണു. ബിജെപി പിന്തുണ പിന്വലിച്ചതോടെയാണ് ഇത്. സംസ്ഥാനത്തു നിന്നുള്ള ബിജെപി എംഎല്എമാരുടെ യോഗത്തിനു ശേഷം അമിത് ഷായാണ് അന്തിമ തീരുമാനം അറിയിച്ചത്. ജമ്മു കാശ്മീരില് ഇനി ഗവര്ണര് ഭരണം നിലവില് വരുമെന്നാണ് കരുതുന്നത്.
 

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ പിഡിപി സര്‍ക്കാര്‍ വീണു. ബിജെപി പിന്തുണ പിന്‍വലിച്ചതോടെയാണ് ഇത്. സംസ്ഥാനത്തു നിന്നുള്ള ബിജെപി എംഎല്‍എമാരുടെ യോഗത്തിനു ശേഷം അമിത് ഷായാണ് അന്തിമ തീരുമാനം അറിയിച്ചത്. മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിക്കത്ത് സമര്‍പ്പിച്ചു. ജമ്മു കാശ്മീരില്‍ ഇനി ഗവര്‍ണര്‍ ഭരണം നിലവില്‍ വരുമെന്നാണ് കരുതുന്നത്.

ബിജെപി നേതാവ് റാം മാധവ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പുറത്തു വിട്ടു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് അമിത് ഷാ തീരുമാനമെടുത്തതെന്നാണ് വിവരം.

കാശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്തണമെന്ന മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നിലപാടില്‍ നേരത്തേ തന്നെ ഇരു പാര്‍ട്ടികളിലും അസ്വാരസ്യങ്ങളുണ്ടായിരുന്നു. റംസാനോട് അനുബന്ധിച്ച് കാശ്മീരില്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ റദ്ദാക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെ പിഡിപി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.