ജയലളിതക്കെതിരായ സ്വത്ത് സമ്പാദന കേസ്: വിധി നാളെ

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ ബാംഗ്ലൂർ പ്രത്യേക കോടതി നാളെ വിധി പറയും. ജസ്റ്റിസ് ജോൺ മിഖായേലാണ് വിധി പ്രസ്താവിക്കുക. വിധി കേൾക്കുന്നതിനായി ജയലളിതയ്ക്കൊപ്പം സംസ്ഥാന മന്ത്രിമാരും പാർട്ടി പ്രവർത്തകരും ഇന്ന് ബാംഗ്ലൂരിൽ എത്തും.
 


ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ ബാംഗ്ലൂർ പ്രത്യേക കോടതി നാളെ വിധി പറയും. ജസ്റ്റിസ് ജോൺ മിഖായേലാണ് വിധി പ്രസ്താവിക്കുക. വിധി കേൾക്കുന്നതിനായി ജയലളിതയ്‌ക്കൊപ്പം സംസ്ഥാന മന്ത്രിമാരും പാർട്ടി പ്രവർത്തകരും ഇന്ന് ബാംഗ്ലൂരിൽ എത്തും.

1991-നും 96-നും ഇടയിൽ മുഖ്യമന്ത്രിയായിരിക്കെ ജയലളിത 66.65 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന കേസിന്റെ വിചാരണയാണ് ബാംഗ്ലൂരിലെ പ്രത്യേക കോടതിയിൽ നടക്കുന്നത്.