ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ഒമർ അബ്ദുള്ള

ജമ്മു കശ്മീരിൽ ബിജെപിയുമായി ചേർന്ന് പുതിയ സർക്കാരുണ്ടാക്കുന്നു എന്ന വാർത്ത നിഷേധിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള രംഗത്ത്. ബിജെപിയുമായി സഖ്യത്തിനില്ലെന്നും അവരുമായി ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

ശ്രീനഗർ: ജമ്മു കശ്മീരിൽ ബിജെപിയുമായി ചേർന്ന് പുതിയ സർക്കാരുണ്ടാക്കുന്നു എന്ന വാർത്ത നിഷേധിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള രംഗത്ത്. ബിജെപിയുമായി സഖ്യത്തിനില്ലെന്നും അവരുമായി ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഒമർ അബ്ദുള്ള ദൽഹിയിൽ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി വാർത്തകൾ പുറത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സഖ്യ രൂപീകരണത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി, ആർ.എസ്.എസ് വക്താവ് രാം മാധവ് എന്നിവരുമായി ഒമർ അബ്ദുള്ള ചർച്ച നടത്തിയതായായിരുന്നു വാർത്തകൾ. ഇത് നിഷേധിച്ചാണ് ഒമർ അബ്ദുള്ള ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.