ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ജഡ്ജിക്ക് വിരമിച്ചതിന് പിന്നാലെ പുതിയ നിയമനം

പി.ചിദംബരത്തിന് മുന്കൂര് ജാമ്യം നിഷേധിച്ച ജഡ്ജിക്ക് വിരമിച്ചതിന് തൊട്ടുപിന്നാലെ പുതിയ നിയമനം.
 

ന്യൂഡല്‍ഹി: പി.ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ജഡ്ജിക്ക് വിരമിച്ചതിന് തൊട്ടുപിന്നാലെ പുതിയ നിയമനം. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സുനില്‍ ഗൗറിനെ കളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമത്തിന്റെ അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍മാനായാണ് നിയമിച്ചിരിക്കുന്നത്. ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ചിദംബരം അറസ്റ്റിലായത്.

ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി 48 മണിക്കൂറിന് ശേഷം ജസ്റ്റിസ് സുനില്‍ ഗൗര്‍ വിരമിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കലിന്റെ മികച്ച ഉദാഹരണമാണ് ചിദംബരത്തിന്റെ കേസെന്നാണ് വിധിയില്‍ ജസ്റ്റിസ് സുനില്‍ ഗൗര്‍ അഭിപ്രായപ്പെട്ടത്. മുന്‍പ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന് ജാമ്യം നിഷേധിച്ചതും സുനില്‍ ഗൗറിന്റെ ബെഞ്ചായിരുന്നു.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പുരിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ വിധിപ്രസ്താവങ്ങളും സുനില്‍ ഗൗറാണ് നടത്തിയത്.