കേരളത്തിന് അന്താരാഷ്ട്ര സഹായം വേണ്ടെന്ന് കേന്ദ്ര സർക്കാർ

പ്രളയ ദുരിത്തിൽ കഴിയുന്ന കേരളത്തിന് അന്താരാഷ്ട്ര സഹായങ്ങൾ നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. ഐക്യാരാഷ്ട്രസഭയുൾപ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളോടാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവിലുള്ള സ്ഥിതിഗതികൾ രാജ്യത്തിന് തനിച്ച് കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കേന്ദ്രത്തിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ രംഗത്ത് വന്നിട്ടുണ്ട്.
 

ന്യൂഡൽഹി: പ്രളയ ദുരിത്തിൽ കഴിയുന്ന കേരളത്തിന് അന്താരാഷ്ട്ര സഹായങ്ങൾ നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. ഐക്യാരാഷ്ട്രസഭയുൾപ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളോടാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവിലുള്ള സ്ഥിതി​ഗതികൾ രാജ്യത്തിന് തനിച്ച് കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കേന്ദ്രത്തിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ രം​ഗത്ത് വന്നിട്ടുണ്ട്.

പ്രാഥമിക കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തിന് 20000 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നേരത്തെ അടിയന്തരമായ 2000 കോടി നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരസിച്ചിരുന്നു. കേരളത്തിന്റെ പുനരു​ദ്ധാരണത്തിനായി സഹായം നൽകാമെന്ന് ഐക്യരാഷ്ട്ര സംഘടന നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യമനുസരിച്ച് സഹായങ്ങൾ വേണ്ടെന്ന് കേന്ദ്രം മറുപടി നൽകുകയായിരുന്നു.

നിരവധി വീടുകള്‍ പുനര്‍നിര്‍മാണം നടത്തേണ്ടതുണ്ട്. റോഡുകള്‍ ഗതാഗത യോഗ്യമാക്കണം. വീടും സ്ഥലവും നഷ്ടപ്പെട്ടവരുണ്ട്. വരുമാനമാര്‍ഗമില്ലാതായവരുണ്ട്. വൈദ്യുതി, ടെലിഫോണ്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും തകരാറിലായിരിക്കുകയാണ്. 10 ലക്ഷത്തിലധികം പേർ ഇപ്പോഴും വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുകയാണ്. വെള്ളമിറങ്ങിയിട്ടുണ്ടെങ്കിലും പലർക്കും വീടുകളിലേക്ക് തിരികെ പോകാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.