പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി ആവശ്യപ്പെട്ടു. ''ദയവായി കേരളത്തിലെ വെള്ളപ്പൊക്കം എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക. നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണ്''. രാഹുല് ഗാന്ധി ട്വിറ്ററില് കുറിച്ചു.
 

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ”ദയവായി കേരളത്തിലെ വെള്ളപ്പൊക്കം എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക. നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണ്”. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് അദ്ദേഹം നേരത്തെ രംഗത്ത് വന്നിരുന്നു. നേരത്തെ ഇടക്കാലാശ്വാസമായി കേന്ദ്രം 500 കോടി രൂപ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സഹായമായി 2000 കോടി രൂപ അനുവദിക്കണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം നരേന്ദ്ര മോഡി തള്ളി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന മഴ ഏതാണ്ട് 5000ത്തിലധികം വീടുകള്‍ തകര്‍ത്തിട്ടുണ്ട്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയ ബാധിത മേഖലകളില്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി.