കേജരിവാളിനും കിരൺ ബേദിക്കും അണ്ണാ ഹസാരെയുടെ പിന്തുണ

ഡൽഹിയിലെ മുഖ്യമന്ത്രി സ്ഥാനാർഥികളായ അരവിന്ദ് കേജരിവാളിനും കിരൺ ബേദിക്കും അണ്ണാ ഹസാരെയുടെ പിന്തുണ. ഇവരിൽ ആരു മുഖ്യമന്ത്രിയായാലും തനിക്ക് സന്തോഷമേയുള്ളുവെന്ന് അണ്ണാ ഹസാരെ പറഞ്ഞു. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിൽ പങ്കാളികളായാണ് കേജരിവാളും ബേദിയും പൊതുപ്രവർത്തന രംഗത്ത് സജീവമാകുന്നത്.
 
ന്യൂഡൽഹി:

കിരൺ ബേദി ബിജെപിയുടേയും കേജരിവാൾ ആംആദ്മിയുടേയും മുഖ്യമന്ത്രി സ്ഥാനാർഥികളാണ്. ഫെബ്രുവരി ഏഴിനാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്തിനാണ് വോട്ടെണ്ണൽ