കര്‍ണാടക; കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

കര്ണാടകയില് എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്ക്കാര് സഭയില് വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയാണ് സഭ സര്ക്കാരില് വിശ്വാസവോട്ട് നേടിയത്. 117 എംഎല്എമാരുടെ പിന്തുണയാണ് സര്ക്കാരിനുള്ളത്. വോട്ടെടുപ്പിന് മുമ്പായി ബിജെപി സഭയില് നിന്ന് ഇറങ്ങിപ്പോയിരുന്നു.
 

ബംഗുളുരു: കര്‍ണാടകയില്‍ എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സഭയില്‍ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയാണ് സഭ സര്‍ക്കാരില്‍ വിശ്വാസവോട്ട് നേടിയത്. 117 എംഎല്‍എമാരുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്. വോട്ടെടുപ്പിന് മുമ്പായി ബിജെപി സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ വിശ്വാസ പ്രമേയം അവതരിപ്പിച്ചതിനു ശേഷം വോട്ടെടുപ്പിനു മുമ്പായാണ് ബിജെപി സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. മുഖ്യമന്ത്രി കുമാരസ്വാമിയാണ് വിശ്വസ പ്രമേയം അവതരിപ്പിച്ചത്. പിന്നീട് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട യെദിയൂരപ്പയും സംസാരിച്ചു.

കുമാരസ്വാമിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞുകൊണ്ടാണ് യെദിയൂരപ്പ പ്രസംഗം ആരംഭിച്ചത്. മുഖ്യമന്ത്രി പദവിയില്‍ ആദ്യം അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കൂവെന്നും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ നൂറില്‍ 99 പേരും ശപിക്കുകയാണെന്നും യെദിയൂരപ്പ പറഞ്ഞു. കാര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ താനെടുത്ത തീരുമാനം കുമാരസ്വാമി സര്‍ക്കാര്‍ നടപ്പാക്കിയില്ലെങ്കില്‍ മെയ് 28ന് കര്‍ണാടകയില്‍ ബന്ദ് നടത്തുമെന്നും യെദിയൂരപ്പ പറഞ്ഞു.