പരാജയത്തിന്റെ ഉത്തരവാദിത്തവും നേതൃത്വം ഏറ്റെടുക്കണം; മോഡിക്കും അമിത്ഷായ്ക്കും ഗഡ്കരിയുടെ കുത്ത്

പരാജയത്തിന്റെ ഉത്തരവാദിത്തവും ബിജെപി നേതൃത്വം ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി നിതിന് ഗഡ്കരി. അഞ്ചു സംസ്ഥാനങ്ങളില് ബിജെപിക്ക് നേരിട്ട തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായെയും മോഡിയെയും ഗഡ്കരി പരോക്ഷമായി വിമര്ശിച്ചത്. പൂനെ ജില്ലാ അര്ബന് കോ -ഓപ്പറേറ്റീവ് ബാങ്ക് അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

മുംബൈ: പരാജയത്തിന്റെ ഉത്തരവാദിത്തവും ബിജെപി നേതൃത്വം ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. അഞ്ചു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് നേരിട്ട തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായെയും മോഡിയെയും ഗഡ്കരി പരോക്ഷമായി വിമര്‍ശിച്ചത്. പൂനെ ജില്ലാ അര്‍ബന്‍ കോ -ഓപ്പറേറ്റീവ് ബാങ്ക് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയത്തിന് നിരവധി അവകാശികളുണ്ടാകും എന്നാല്‍ പരാജയം അനാഥമാണ്. വിജയിക്കുമ്പോള്‍ അതിന്റെ അംഗീകാരം സ്വന്തമാക്കാന്‍ പലരും മത്സരമായിരിക്കും. എന്നാല്‍ പരാജയം ഉണ്ടാകുമ്പോള്‍ എല്ലാവരും പരസ്പരം പഴിചാരുകയാണ് ചെയ്യുന്നതെന്ന് ഗഡ്കരി പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് വരെ നേതൃത്വത്തിന് സംഘടനയോടുള്ള വിശ്വാസം തെളിയിക്കാനാകില്ലെന്നും ഗഡ്കരി പറഞ്ഞു.

തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ തങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് പരാതിപ്പെടാന്‍ തുടങ്ങി. നിങ്ങള്‍ക്ക് പരാജയം നേരിട്ടിട്ടുണ്ടെങ്കില്‍ അതിന് കാരണം നിങ്ങള്‍ക്കും പാര്‍ട്ടിക്കും ജനങ്ങളുടെ വിശ്വാസം നേടാന്‍ കഴിയാത്തതിനാലാണെന്ന് പരാജയപ്പെട്ട ഒരു സ്ഥാനാര്‍ത്ഥിയോട് ഒരിക്കല്‍ ഞാന്‍ പറഞ്ഞതാണെന്നും ഗഡികരി കൂട്ടിച്ചേര്‍ത്തു.