ലവ് ജിഹാദിന് പ്രതിവിധി ബാലവിവാഹം; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

ബാലവിവാഹമാണ് ലവ് ജിഹാദിന് പ്രതിവിധിയെന്ന് ബിജെപി നേതാവ്. മധ്യപ്രദേശിലെ അഗര് മാല്വ എംഎല്എയായ ഗോപാല് പാര്മറാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. വൈകി നടക്കുന്ന വിവാഹങ്ങളാണ് ലവ് ജിഹാദിന് കാരണമെന്നും ഇത് സംഭവിക്കാതിരിക്കാന് പെണ്കുട്ടികളെ നേരത്തെ കല്യാണം കഴിപ്പിച്ചയയ്ക്കണമെന്നുമാണ് എംഎല്എയുടെ നിര്ദേശം. ഹാദിയ സംഭവം ഉദ്ധരിച്ചായിരുന്നു ഇയാളുടെ പരാമര്ശം.
 

ഭോപ്പാല്‍: ബാലവിവാഹമാണ് ലവ് ജിഹാദിന് പ്രതിവിധിയെന്ന് ബിജെപി നേതാവ്. മധ്യപ്രദേശിലെ അഗര്‍ മാല്‍വ എംഎല്‍എയായ ഗോപാല്‍ പാര്‍മറാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. വൈകി നടക്കുന്ന വിവാഹങ്ങളാണ് ലവ് ജിഹാദിന് കാരണമെന്നും ഇത് സംഭവിക്കാതിരിക്കാന്‍ പെണ്‍കുട്ടികളെ നേരത്തെ കല്യാണം കഴിപ്പിച്ചയയ്ക്കണമെന്നുമാണ് എംഎല്‍എയുടെ നിര്‍ദേശം. ഹാദിയ സംഭവം ഉദ്ധരിച്ചായിരുന്നു ഇയാളുടെ പരാമര്‍ശം.

വിവാഹപ്രായം 18 വയസാക്കിയതു മുതല്‍ പെണ്‍കുട്ടികള്‍ ഒളിച്ചോടാന്‍ പഠിച്ചു. കൗമാരത്തില്‍ എത്തുമ്പോള്‍ പെണ്‍കുട്ടികളുടെ മനസ്സ് അലഞ്ഞു തിരിയാന്‍ തുടങ്ങും. ലവ്ജിഹാദിനു നേരെ പെണ്‍കുട്ടികളുടെ അമ്മമാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ബാല്യകാലത്തില്‍ വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചുവെക്കുന്ന വിവാഹങ്ങള്‍ വളരെ കാലം നീണ്ടുനിന്നിരുന്നുവെന്നും പാര്‍മര്‍ പറഞ്ഞു.

ബാല്യത്തില്‍ വിവാഹം പറഞ്ഞുറപ്പിച്ച കുട്ടികള്‍ തന്റെ വിവാഹം ഉറപ്പിച്ചല്ലോ എന്ന ചിന്തയില്‍ ഒരിക്കലും തെറ്റായ തീരുമാനങ്ങള്‍ എടുത്തിരുന്നില്ല. നേരത്തെ വിവാഹം പറഞ്ഞുറപ്പിക്കാതെ വരുമ്പോഴാണ് അവര്‍ വഴിതെറ്റുന്നത്. ലവ് ജിഹാദ് പോലെയുളള സംഭവങ്ങള്‍ നടക്കുന്നതും ഇങ്ങനെയാണെന്ന് ബിജെപി നേതാവ് എഎന്‍ഐയോട് പറഞ്ഞു.