മധ്യപ്രദേശില്‍ ബിജെപിയെ തകര്‍ക്കാനുള്ള കോണ്‍ഗ്രസ്-ബിഎസ്പി ശ്രമങ്ങള്‍ വിജയം കാണുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

മധ്യപ്രദേശില് ബിജെപിയെ തകര്ക്കാനുള്ള കോണ്ഗ്രസ്-ബിഎസ്പി ശ്രമങ്ങള് വിജയം കാണുമെന്ന് സര്വ്വേ റിപ്പോര്ട്ട്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വാര്ത്താ മാധ്യമ സംരംഭമായ സ്പൈക്ക് മീഡിയ നെറ്റുവര്ക്കാണ് സര്വ്വേ നടത്തിയത്. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളില് ഒന്നിച്ച് മത്സരിക്കാനുള്ള സാധ്യതകള് കോണ്ഗ്രസ്-ബിഎസ്പി സഖ്യം സജീവമാക്കിയതിന് പിന്നാലെയാണ് സര്വ്വേ പുറത്തു വന്നിരിക്കുന്നത്. നേരത്തെ 2019ല് മഹാസഖ്യം രൂപികരിച്ച് ബിജെപിയെ അധികാരത്തില് നിന്ന് താഴെയിറക്കുമെന്ന് കോണ്ഗ്രസ് വ്യക്തമാക്കിയിരുന്നു.
 

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിയെ തകര്‍ക്കാനുള്ള കോണ്‍ഗ്രസ്-ബിഎസ്പി ശ്രമങ്ങള്‍ വിജയം കാണുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വാര്‍ത്താ മാധ്യമ സംരംഭമായ സ്പൈക്ക് മീഡിയ നെറ്റുവര്‍ക്കാണ് സര്‍വ്വേ നടത്തിയത്. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ ഒന്നിച്ച് മത്സരിക്കാനുള്ള സാധ്യതകള്‍ കോണ്‍ഗ്രസ്-ബിഎസ്പി സഖ്യം സജീവമാക്കിയതിന് പിന്നാലെയാണ് സര്‍വ്വേ പുറത്തു വന്നിരിക്കുന്നത്. നേരത്തെ 2019ല്‍ മഹാസഖ്യം രൂപികരിച്ച് ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

പ്രദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി സംസ്ഥാന തലത്തില്‍ ബിജെപിയെ തുരത്താനുള്ള ശ്രമം സജീവമാക്കുമെന്ന് സോണിയ ഗാന്ധിയും പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ്- ബിഎസ്പി സഖ്യങ്ങള്‍ ബിജെപിക്കെതിരെ മത്സരിച്ചാല്‍ മധ്യപ്രദേശിലെ സിറ്റിംഗ് സീറ്റുകള്‍ വരെ ബിജെപിക്ക് നഷ്ടമാവുമെന്ന് സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. അതേസമയം സഖ്യമില്ലെങ്കില്‍ ബിജെപി എളുപ്പത്തില്‍ അധികാരത്തിലെത്തുമെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.

കോണ്‍ഗ്രസും ബി.ജെ.പിയും വേറെ വേറെ മത്സരിക്കുകയാണെങ്കില്‍ ബി.ജെ.പി 147 മുതല്‍ 130 സീറ്റുകളുടെ വരെ ഭൂരിപക്ഷം നേടും. എന്നാല്‍ കോണ്‍ഗ്രസ് ബി.എസ്.പി സഖ്യത്തോടാണ് ബി.ജെ.പി മത്സരിക്കുന്നതെങ്കില്‍ 126 മുതല്‍ 130 ആയി സീറ്റുകള്‍ കുറയും. അതായത് ഭൂരിപക്ഷം പത്തിലും കുറയാന്‍ സാധ്യതയുള്ളതായി സര്‍വ്വേ പറയുന്നു. ഇതര പ്രദേശിക സ്വതന്ത്രന്മാരെയും സെലിബ്രറ്റികളെയും കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് രംഗത്തിറക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ബിജെപി സര്‍ക്കാര്‍ താഴെ വീഴാന്‍ വരെ സാധ്യതയുണ്ട്.