സ്വത്ത് തർക്കം; സഹോദരനെ കഴുത്തറുത്ത് കൊന്നു

സ്വത്ത് തർക്കത്തിനൊടുവിൽ സഹോദരനെ കഴുത്തറത്തു കൊന്നു. പശ്ചിമ ഡൽഹിയിലെ ഉത്തം നഗറിലാണ് സംഭവം. പ്രതിയായ അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു.
 

ന്യൂഡൽഹി: സ്വത്ത് തർക്കത്തിനൊടുവിൽ സഹോദരനെ കഴുത്തറത്തു കൊന്നു. പശ്ചിമ ഡൽഹിയിലെ ഉത്തം നഗറിലാണ് സംഭവം. പ്രതിയായ അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; അനിലിന്റെയും മൂന്ന് സഹോദരൻമാരായ രാജു, ഈശ്വർ, സുനിൽ എന്നിവരുടെയും പേരിൽ ഭൂമി തുല്യമായി ഭാഗിച്ചിരുന്നു. എന്നാൽ സുനിലിന് ഇതിനോട് വിയോജിപ്പായിരുന്നു. പിന്നീട് മറ്റ് സഹോദരങ്ങൾ ചേർന്ന് ഭൂമി വിൽക്കാൻ തിരുമാനിക്കുകയും ഇതിനെതിരെ സുനിൽ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ കൈയ്യാങ്കളിൽ ഇയാൾ കൊല്ലപെടുകയായിരുന്നെന്നും പോലീസ് പറയുന്നു.

സംഭവത്തിൽ മറ്റ് കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തുവരുന്നതായും പോലീസ് പറഞ്ഞു.