അവിഹിതബന്ധം ആരോപിച്ച് യുവാവ് കാമുകിയെ വെടിവെച്ചു കൊന്നു

അവിഹിതബന്ധം ആരോപിച്ച് യുവാവ് കാമുകിയെ വെടിവെച്ചു കൊന്നു. ഡല്ഹിയിലെ ഷാലിമാര് ബാഘിലാണ് സംഭവം. 18 കാരിയായ റിഥികയാണ് കാമുകന് ഷെറാവത്ത് വെടിവെച്ചു കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് കോടതിയില് ഹാജരാക്കിയ ശേഷം കൂടുതല് ചോദ്യം ചെയ്യലുകള്ക്കായി പോലീസ് കസ്റ്റഡിയില് വാങ്ങും.
 

ന്യൂഡല്‍ഹി: അവിഹിതബന്ധം ആരോപിച്ച് യുവാവ് കാമുകിയെ വെടിവെച്ചു കൊന്നു. ഡല്‍ഹിയിലെ ഷാലിമാര്‍ ബാഘിലാണ് സംഭവം. 18 കാരിയായ റിഥികയാണ് കാമുകന്‍ ഷെറാവത്ത് വെടിവെച്ചു കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് ഷെറാവത്ത് റിഥികയെ കൊലപ്പെടുത്തുന്നത്. മറ്റൊരാളുമായി റിഥികയ്ക്ക് ബന്ധമുണ്ടെന്ന് ഷെറാവത്തിന് സംശയമുണ്ടായിരുന്നു. ഇതോടെ കാമുകിയെ കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചു. കേസില്‍ നിന്നും രക്ഷപ്പെടുന്നതിനായി പോലീസിനെ കബളിപ്പിക്കാന്‍ ആദ്യം ശ്രമിച്ചിരുന്നു എന്നാല്‍ പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു.

ഷെറാവത്ത് തന്റെ വീട്ടില്‍ ഒരു പാര്‍ട്ടി നടത്തുകയും അതിലേക്ക് റിഥികയുടെ സുഹൃത്തുക്കളെ ഉള്‍പ്പെടെയുള്ളവരെ ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് തോക്കെടുത്ത് തമാശ കാണിക്കുന്നത് പോലെ ചെയ്ത ശേഷം റിഥികയുടെ നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. റിഥികയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.