രക്ഷിതാക്കൾ വേണ്ട, കുട്ടികൾക്കുളള അക്കൗണ്ടുമായി ഐ.സി.ഐ.സി.ഐ.

പ്രായപൂർത്തിയാകാത്തവർക്ക് പുതിയ പദ്ധതിയുമായി ഐ.സി.ഐ.സി.ഐ ബാങ്ക് രംഗത്ത്. പത്ത് വയസ്സിന് മുകളിൽ പ്രായമായ കുട്ടികൾക്കായി സേവിങ്സ് അക്കൗണ്ട് പദ്ധതി പുറത്തിറക്കിയിരിക്കുകയാണ് ഐ.സി.ഐ.സി.ഐ ഇപ്പോൾ.
 

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവർക്ക് പുതിയ പദ്ധതിയുമായി ഐ.സി.ഐ.സി.ഐ ബാങ്ക് രംഗത്ത്. പത്ത് വയസ്സിന് മുകളിൽ പ്രായമായ കുട്ടികൾക്കായി സേവിങ്‌സ് അക്കൗണ്ട് പദ്ധതി പുറത്തിറക്കിയിരിക്കുകയാണ് ഐ.സി.ഐ.സി.ഐ ഇപ്പോൾ. കുട്ടികളുടെ താൽപര്യത്തിനനുസരിച്ചുളള വർണ്ണശബളമായ ചെക്ക് ബുക്കും ഡെബിറ്റ് കാർഡും നൽകുമെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.

കുട്ടികൾക്ക് സ്വതന്ത്ര്യമായി അവരുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന സ്മാർട്ട് സ്റ്റാർ അക്കൗണ്ടും ബാങ്ക് വാഗ്ദാനം ചെയുന്നുണ്ട്. ഇതിലൂടെ അക്കൗണ്ടിലുളള പണത്തിന്റെ ക്രയവിക്രയം കുട്ടികൾക്ക് നേരിട്ട് നടത്താൻ സാധിക്കും. പുതിയ സംരംഭത്തിലൂടെ അവർക്ക് ബാങ്കിങ്ങ് ഇടപാടുകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും പണം നിക്ഷേപിക്കാനും കഴിയും. ബില്ലുകൾ അടയ്ക്കുക, മൊബൈൽ ഫോൺ റീചാർജ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാനും കുട്ടികൾക്ക് ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എ.ടി.എം, മൊബൈൽ ഇന്റർനെറ്റ് ബാങ്കിന് സൗകര്യങ്ങളും ഇവർക്ക് ലഭ്യമാകും.