ഡി.എം.കെ അധ്യക്ഷനായി എം.കെ. സ്റ്റാലിനെ തെരഞ്ഞെടുത്തു

ഡി.എം.കെ അധ്യക്ഷനായി എം.കെ. സ്റ്റാലിനെ തെരഞ്ഞെടുത്തു. പാര്ട്ടി ആസ്ഥാനത്ത് നടന്ന ജനറല് കൗണ്സില് യോഗമാണ് സ്റ്റാലിനെ പുതിയ അധ്യക്ഷനായി നിയമിച്ചത്. 49 വര്ഷമായി അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നു കരുണാനിധിയുടെ വിയോഗത്തോടെയാണ് പുതിയ പിന്ഗാമിയെ തെരഞ്ഞെടുക്കാന് പാര്ട്ടി തീരുമാനിക്കുന്നത്. കരുണാനിധി ആശുപത്രിയിലായതിന് ശേഷം സ്റ്റാലിന് വര്ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിരുന്നു. ട്രഷറര് സ്ഥാനത്തേക്ക് മുതിര്ന്ന നേതാവ് ദുരൈമുരുകനും തെരഞ്ഞെടുക്കപ്പെട്ടു.
 

ചെന്നൈ: ഡി.എം.കെ അധ്യക്ഷനായി എം.കെ. സ്റ്റാലിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ജനറല്‍ കൗണ്‍സില്‍ യോഗമാണ് സ്റ്റാലിനെ പുതിയ അധ്യക്ഷനായി നിയമിച്ചത്. 49 വര്‍ഷമായി അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നു കരുണാനിധിയുടെ വിയോഗത്തോടെയാണ് പുതിയ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നത്. കരുണാനിധി ആശുപത്രിയിലായതിന് ശേഷം സ്റ്റാലിന്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിരുന്നു. ട്രഷറര്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ദുരൈമുരുകനും തെരഞ്ഞെടുക്കപ്പെട്ടു.

സ്റ്റാലിന്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ ഡി.എം.കെ പിളര്‍ത്തുമെന്ന് നേരത്തെ കരുണാനിധിയുടെ മൂത്തമകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരി ഭീഷണി മുഴക്കിയിരുന്നു. സ്റ്റാലിനെ നിരന്തരം വിമര്‍ശിച്ച അഴഗിരിയെ കരുണാനിധി നാല് വര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ദക്ഷിണമേഖല ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന അഴഗിരിയാണ് അധ്യക്ഷ സ്ഥാനത്തേക്ക് വരേണ്ടതെന്ന് ചിലര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

കരുണാനിധി തന്റെ അവസാന നാളുകളില്‍ സ്റ്റാലിനാണ് തന്റെ പിന്‍ഗാമിയെന്ന് പാര്‍ട്ട് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരോട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസമാണ് അധ്യക്ഷ സ്ഥാനത്തേക്ക് സ്റ്റാലിന്‍ നാമനിര്‍ദേശ പത്രിക സംഘടന സെക്രട്ടറി ആര്‍.എസ്. ഭാരതിക്ക് നല്‍കിയത്.