അമൃത്‌സര്‍ ട്രെയിന്‍ ദുരന്തം; മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും സാധനങ്ങള്‍ മോഷ്ടിച്ചതായി പരാതി

രാജ്യത്തെ നടുക്കിയ അമൃത് സര് ട്രെയിന് ദുരന്തത്തില്പ്പെട്ടവരുടെ സാധനങ്ങള് മോഷ്ടിക്കപ്പെട്ടതായി പരാതി. മൊബൈലുകളും പേഴ്സുകളും വ്യാപകമായി മോഷ്ടിച്ചതായി മരണപ്പെട്ടവരുടെ ബന്ധുക്കളും പരിക്കേറ്റവരും പോലീസില് നല്കിയ പരാതിയില് വ്യക്തമാക്കുന്നു. പരിക്കേറ്റ് വീണ് കിടക്കുന്ന സമയത്ത് അടുത്തെത്തിയ ആള് തന്നെ രക്ഷിക്കാതെ മൊബൈല് ഫോണ് പിടിച്ചു പറിച്ച് ഓടിയതായി ദീപക് എന്നയാള് പരാതിയില് പറയുന്നു. അപകടത്തില് സ്വന്തം മകനും മകളും നഷ്ടപ്പെട്ടയാളാണ് ദിപക്.
 

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അമൃത് സര്‍ ട്രെയിന്‍ ദുരന്തത്തില്‍പ്പെട്ടവരുടെ സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി പരാതി. മൊബൈലുകളും പേഴ്‌സുകളും വ്യാപകമായി മോഷ്ടിച്ചതായി മരണപ്പെട്ടവരുടെ ബന്ധുക്കളും പരിക്കേറ്റവരും പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. പരിക്കേറ്റ് വീണ് കിടക്കുന്ന സമയത്ത് അടുത്തെത്തിയ ആള്‍ തന്നെ രക്ഷിക്കാതെ മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ച് ഓടിയതായി ദീപക് എന്നയാള്‍ പരാതിയില്‍ പറയുന്നു. അപകടത്തില്‍ സ്വന്തം മകനും മകളും നഷ്ടപ്പെട്ടയാളാണ് ദിപക്.

അപകട ശേഷവും ആളുകള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് അപകടത്തില്‍പ്പെട്ടവരുടെ വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടതായി പരാതികള്‍ ലഭിക്കുന്നത്. ജ്യോതി കുമാരി എന്ന യുവതിക്ക് അപകടത്തില്‍ തന്റെ മകന്‍ വാസുവിനെ നഷ്ടമായിരുന്നു. വാസുവിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചപ്പോള്‍ 20,000 രൂപ വില വരുന്ന ഫോണും സ്വര്‍ണമാലയും പേഴ്‌സും നഷ്ടപ്പെട്ടുവെന്ന് ജ്യോതി നല്‍കിയ പരാതിയില്‍ പറയുന്നു. സമാനമായ പരാതികളുമായി നിരവധി പേര്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്.

ദസറ ആഘോഷ ചടങ്ങിനിടെ രാവണരൂപം കത്തിക്കുന്നത് കാണാനായി റെയില്‍വേ ട്രാക്കില്‍ നിന്നിരുന്നവരുടെ ഇടയിലേക്കാണ് തീവണ്ടി ഇടിച്ചു കയറിയത്. അറുപതിലധികം പേര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്. നിരവധി പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. പടക്കങ്ങള്‍ കോര്‍ത്തിണക്കി നിര്‍മ്മിച്ച കൂറ്റന്‍ രാവണക്കോലം കത്തിക്കുന്ന ചടങ്ങായിരുന്നു നടന്നത്. ഈ വര്‍ണാഭമായ കാഴ്ച്ച പകര്‍ത്തുന്ന തിരക്കിലായിരുന്നു ജനങ്ങള്‍. തീവണ്ടി ഹോണ്‍ അടിച്ചിട്ട് പോലും ആരുടെയും ശ്രദ്ധ ട്രാക്കിലേക്ക് മാറിയില്ല. തൊട്ടടുത്ത് എത്തിയപ്പോള്‍ മാത്രമാണ് പലരും തീവണ്ടി കാണുന്നത്. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്ന് റെയില്‍വേ വ്യക്തമാക്കി.