തെരഞ്ഞെടുപ്പു ഫലങ്ങള്‍ തിരിച്ചടിക്കുന്നു; മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാതെ മോഡി

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തു വരുന്നതിനിടെ മാധ്യമ പ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശീതകാല സമ്മേളനത്തിനു മുന്നോടിയായി പാര്ലമെന്റിനു മുന്നില് വെച്ചാണ് മോഡി മാധ്യമപ്രവര്ത്തകരെ കണ്ടത്. എന്നാല് തെരഞ്ഞെടുപ്പു ഫലങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പരാമര്ശമൊന്നും നടത്തിയില്ല.
 

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തു വരുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശീതകാല സമ്മേളനത്തിനു മുന്നോടിയായി പാര്‍ലമെന്റിനു മുന്നില്‍ വെച്ചാണ് മോഡി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. എന്നാല്‍ തെരഞ്ഞെടുപ്പു ഫലങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശമൊന്നും നടത്തിയില്ല.

ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങി. ഇവയില്‍ പ്രതികരിക്കാതെ പ്രധാനമന്ത്രി തിരിഞ്ഞു നടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ ഈ സമ്മേളനം പ്രധാനമാണെന്നും പൊതുപ്രാധാന്യമുള്ള ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്നും മോഡി പറഞ്ഞു.

ഇക്കാര്യം കണക്കിലെടുത്ത് എല്ലാ പാര്‍ലമെന്റ് അംഗങ്ങളും മുന്നോട്ടു പോകുമെന്നാണ് കരുതുന്നതെന്നും എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ മുന്‍കൈ എടുക്കുമെന്നും മോഡി പറഞ്ഞു.