സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയില്‍; മോദി ഇന്ത്യയില്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് ഫോര്‍ബ്‌സ് മാസിക

ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില് കൂടുതല് സമയം ചെലവഴിക്കണമെന്ന് മുന്നിര ബിസിനസ്, സാമ്പത്തികകാര്യ മാസികയായ ഫോര്ബ്സ്.
 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് മുന്‍നിര ബിസിനസ്, സാമ്പത്തികകാര്യ മാസികയായ ഫോര്‍ബ്‌സ്. മാസികയില്‍ പ്രസിദ്ധീകരിച്ച പാനോസ് മോര്‍ദോകോത്താസ് എന്ന സാമ്പത്തിക വിദഗ്ദ്ധന്റെ ലേഖനത്തിലാണ് ഈ പരാമര്‍ശം. ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മാസിക മോദിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്. രാജ്യത്തിന്റെ തളര്‍ന്നു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെയും ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന അന്തരത്തെയും കൈകാര്യം ചെയ്യുന്നതിനായി മോദി ശ്രമിക്കണം. ഇന്ത്യയില്‍ എല്ലാ കാര്യങ്ങളും കുഴപ്പമില്ലാതെയാണ് നടക്കുന്നതെന്ന് വിദേശങ്ങളില്‍ പോയി പറയുന്ന സമയം കുറയ്ക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളെയാണ് മോദി ഇപ്പോള്‍ സന്ദര്‍ശിക്കുന്നത്. റഷ്യയില്‍ നിന്ന് അമേരിക്കയിലേക്ക് മോദി എത്തിക്കഴിഞ്ഞു. എന്നാല്‍ അതിനിടയില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖല മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. 8 ശതമാനത്തില്‍ നിന്ന് രണ്ട് വര്‍ഷംകൊണ്ട് 5 ശതമാനമായി വളര്‍ച്ചാനിരക്ക് കുറഞ്ഞു. ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണ്. തൊഴിലുള്ളവരുടെ എണ്ണം 46.8 ശതമാനം മാത്രമാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ പീരിയോഡിക് ലേബര്‍ ഫോഴ്‌സ സര്‍വേ കണക്കുകളാണ് ഈ വിവരം നല്‍കുന്നത്. ഇത് വലിയ കുറവാണെന്നും ലേഖനം പറയുന്നു.

ശരാശരി എംപ്ലോയ്‌മെന്റ് നിരക്ക് 2012 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 48.76 ശതമാനം മാത്രമായി ചുരുങ്ങി. 2012ല്‍ രേഖപ്പെടുത്തിയ 50.80 ശതമാനമായിരുന്നു ഇതിലെ റെക്കോര്‍ഡ് എങ്കില്‍ മോദി ഭരണത്തിന്‍ കീഴില്‍ 2018ല്‍ ഇത് 46.80 ശതമാനമായി കുറഞ്ഞു. വ്യവസായങ്ങളിലും വന്‍ തകര്‍ച്ചയാണ് മോദി ഭരണത്തിന്‍ കീഴില്‍ ഇന്ത്യയിലുണ്ടാകുന്നതെന്നും ലേഖനം പറയുന്നു.