കൊല്‍ക്കത്തയില്‍ നരേന്ദ്ര മോഡി പങ്കെടുക്കാനിരുന്ന മെഗാറാലി റദ്ദാക്കി

കൊല്ക്കത്തയില് നരേന്ദ്ര മോഡി പങ്കെടുക്കാനിരുന്ന മെഗാ റാലി റദ്ദാക്കി. പശ്ചിമ ബംഗാളില് തന്നെ മറ്റു റാലികളില് പങ്കെടുക്കുന്നതിനാലാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില് നടത്താനിരുന്ന റാലി റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഫെബ്രുവരി എട്ടിനായിരുന്നു റാലി പ്രഖ്യാപിച്ചിരുന്നത്.
 

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നരേന്ദ്ര മോഡി പങ്കെടുക്കാനിരുന്ന മെഗാ റാലി റദ്ദാക്കി. പശ്ചിമ ബംഗാളില്‍ തന്നെ മറ്റു റാലികളില്‍ പങ്കെടുക്കുന്നതിനാലാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടത്താനിരുന്ന റാലി റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഫെബ്രുവരി എട്ടിനായിരുന്നു റാലി പ്രഖ്യാപിച്ചിരുന്നത്.

അസന്‍സോളില്‍ അന്ന് നടക്കുന്ന റാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. സംസ്ഥാനത്ത് മറ്റു പലയിടങ്ങളിലും ബ്‌ജെപി റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടത്തുന്ന രഥയാത്രയ്ക്ക് പശ്ചിമ ബംഗാളില്‍ പ്രവേശിക്കാനാകില്ല. മമതാ ബാനര്‍ജി സര്‍ക്കാര്‍ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ കോടതിയിലും ബിജെപിക്ക് തിരിച്ചടിയാണ് ലഭിച്ചത്.

രഥയാത്രയ്ക്ക് സുപ്രീം കോടതിയും അനുമതി നിഷേധിച്ചിരിക്കുകയാണ്. ബിജെപിക്ക് എതിരെ അണിനിരന്നിരിക്കുന്ന പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ ദിവസം ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ മഹാസഖ്യ റാലി നടത്തിയിരുന്നു.