26-ാം തിയതി മോഡി വാര്‍ത്താസമ്മേളനം നടത്തുമെന്ന് സൂചന; സ്ഥിരീകരിക്കാതെ ബിജെപി

ഏപ്രില് 26ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വാര്ത്താസമ്മേളനം നടത്തുമെന്ന് സൂചന.
 

വാരാണസി: ഏപ്രില്‍ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വാര്‍ത്താസമ്മേളനം നടത്തുമെന്ന് സൂചന. വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷമായിരിക്കും പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുകയെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ബിജെപി സ്ഥിരീകരിച്ചിട്ടില്ല. 2014ല്‍ പ്രധാനമന്ത്രിയായ ശേഷം മോഡി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിട്ടില്ല.

ചില മാധ്യമങ്ങള്‍ക്ക് മാത്രമായി അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും മാധ്യമപ്രവര്‍ത്തകരെ അഞ്ചു വര്‍ഷമായി മോഡി അഭിമുഖീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പു പ്രചാരണ പ്രസംഗങ്ങളില്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ മോഡിയെ ഇക്കാര്യത്തില്‍ വിമര്‍ശിച്ചിരുന്നു.