ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച ചിത്രം ആട്ടം, മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനൻ

 
എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ  പ്രഖ്യാപിച്ചു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ആട്ടമാണ്. തിരക്കഥയ്‍ക്കും ആട്ടത്തിനാണ് ദേശീയ അവാര്‍ഡ്. ചിത്രസംയോജനത്തിനും ആട്ടത്തിന് ദേശീയ അവാര്‍ഡുണ്ട്.സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.മികച്ച നടൻ ഋഷഭ് ഷെട്ടിയാണ്. കാന്താര മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡും നേടിയപ്പോള്‍ മാളികപ്പുറത്തിലെ ശ്രീപദ് ബാല നടനും നടി നിത്യാ മേനനുമാണ്.