പിതാവിന്റെ മൃതദേഹത്തില്‍ തൊട്ട് കരയുന്ന ബാലന്റെ ചിത്രം; കുടുംബത്തിനായി സോഷ്യല്‍ മീഡിയ സമാഹരിച്ചത് 50 ലക്ഷം

ന്യൂഡല്ഹി: ഓവുചാലില് വീണു മരിച്ച ശുചീകരണത്തൊഴിലാളിയുടെ മൃതദേഹത്തില് തൊട്ട് കരയുന്ന കുട്ടിയുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല് മീഡിയ ഏറ്റെടുത്തിരുന്നു. വേദന നിറഞ്ഞ ആ ചിത്രം അനേകം പേര് ഷെയര് ചെയ്തു. ജോലിക്കിടെയുണ്ടായ അപകടത്തില് കൊല്ലപ്പെട്ട അനില് എന്ന തൊഴിലാളിയുടെ മൃതദേഹം സംസ്കരിക്കാനുള്ള പണം പോലും കുടുംബത്തിന് ഇല്ലെന്നായിരുന്നു മാധ്യമപ്രവര്ത്തകനായ ശിവ് സണ്ണി ട്വിറ്ററില് പങ്കുവെച്ച ചിത്രത്തിനൊപ്പം പറഞ്ഞിരുന്നത്.
 

ന്യൂഡല്‍ഹി: ഓവുചാലില്‍ വീണു മരിച്ച ശുചീകരണത്തൊഴിലാളിയുടെ മൃതദേഹത്തില്‍ തൊട്ട് കരയുന്ന കുട്ടിയുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. വേദന നിറഞ്ഞ ആ ചിത്രം അനേകം പേര്‍ ഷെയര്‍ ചെയ്തു. ജോലിക്കിടെയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട അനില്‍ എന്ന തൊഴിലാളിയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള പണം പോലും കുടുംബത്തിന് ഇല്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകനായ ശിവ് സണ്ണി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം പറഞ്ഞിരുന്നത്.

ഈ ചിത്രത്തിന് ലഭിച്ച പ്രതികരണത്തിനൊപ്പം വളരെ സന്തോഷകരമായ ഒരു വാര്‍ത്തയും സോഷ്യല്‍ മീഡിയ നല്‍കുന്നു. മൂന്നു കുട്ടികളും ഭാര്യയുമടങ്ങുന്ന അനിലിന്റെ കുടുംബത്തിനായി ക്രൗഡ് ഫണ്ടിംഗിലൂടെ 50 ലക്ഷം രൂപയാണ് സമാഹരിച്ചിരിക്കുന്നത്. കെറ്റോ ഡോട്ട് കോമിലൂടെയാണ് ഈ തുക സമാഹരിച്ചത്. ബുധാനാഴ്ച ഉച്ചവരെ 50,58,270 രൂപ 2381 പേരില്‍നിന്ന് സമാഹരിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹി ജല ബോര്‍ഡിന്റെ ഓവുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് അനില്‍ അപകടത്തില്‍പെട്ടത്. ഓവുചാലില്‍നിന്ന് തിരികെ കയറുന്നതിനിടെ അരയില്‍ കെട്ടിയിരുന്ന കയര്‍ പൊട്ടുകയും ഇരുപതടിയോളം താഴ്ചയുള്ള ഓവുചാലിലേക്ക് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. റാണി എന്നാണ് അനിലിന്റെ ഭാര്യയുടെ പേര്. 11, 7, 3 വയസ്സുള്ളവരാണ് മക്കള്‍.